ചരൽകുന്ന്​ റോഡ്​ ഗതാഗതയോഗ്യമാക്കാത്തതിനെതിരെ സത്യഗ്രഹം തുടങ്ങി

പത്തനംതിട്ട: തടിയൂർ-ചരൽകുന്ന്-തോണിപ്പുഴ റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരിസമിതി അനശ്ചിതകാല സത്യഗ്രഹം തുടങ്ങി. റോഡ് ഫണ്ട് അനുവദിച്ചതായി ജില്ല പഞ്ചായത്ത് വെസ് പ്രസിഡൻറ് ഇടക്ക് അറിയിപ്പ് നൽകുന്നതൊഴിച്ചാൽ, 15 വർഷമായി അറ്റകുറ്റപ്പണിപോലും നടന്നിട്ടില്ലെന്ന് സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത് ഏറ്റെടുത്തതാണ് റോഡ്. 15 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ സഞ്ചരിക്കാൻ പാടില്ലെന്ന് ജില്ല പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ, 30 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ മാൻ, ടോറസ് തുടങ്ങിയ വാഹനങ്ങളാണ് ക്രഷർ യൂനിറ്റിലേക്ക് ഇതിലെ പോകുന്നത്. ക്രഷർ യൂനിറ്റി​െൻറ ഖനനമേഖല മറ്റൊരു സ്ഥലത്തായതിനാൽ രാത്രിയും പകലും ഭാരം കയറ്റിയ ലോറികൾ സഞ്ചരിക്കുന്നു. റോഡ് തകരാൻ പ്രധാന കാരണവും. ഇതോടെ ബസ് സർവിസുകളും നിർത്തിവെച്ചു. പി.എം.ജി.എസ്.വൈയിലൂടെ ഉന്നത നിലവാരത്തിൽ നിർമിക്കുമെന്നാണ് ജില്ല പഞ്ചായത്ത് പ്രതിനിധികൾ പറയുന്നത്. അടിയന്തരമായി പരിഹാരം കാണുന്നില്ലെങ്കിൽ ജില്ല പഞ്ചായത്ത് അംഗത്തിൻറ വീടിനുമുന്നിൽ സത്യഗ്രഹം ആരംഭിക്കുമെന്ന് സമരസമിതി സെക്രട്ടറി നീതു അജിത്, അജു വർഗീസ്, ഷൈനു ഫിലിപ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.