സോളാർ കേസ്​: ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്ക്​ ഡി.വൈ.എഫ്​.​െഎ മാർച്ച്​

കോട്ടയം: സോളാർ കമീഷൻ റിപ്പോർട്ടിൽ ആരോപണവിധേയനായ ഉമ്മൻ ചാണ്ടി എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളിയിലെ വസതിയിലേക്ക് ഡി.വൈ.എഫ്.െഎ മാർച്ച് നടത്തി. പുതുപ്പള്ളി കവലയിൽനിന്ന് ആരംഭിച്ച പ്രകടനം ഉമ്മൻ ചാണ്ടിയുടെ വസതിക്ക് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് നടത്തിയ സമരം ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി പി.എൻ. ബിനു ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻറ് പി.ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് സജേഷ് ശശി, ജോയൻറ് സെക്രട്ടറി എം.എം. എബ്രഹാം, ബ്ലോക്ക് സെക്രട്ടറി സതീഷ് വർക്കി, അഖിൽ എം. നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.