നെടുങ്കണ്ടം: മരച്ചില്ലവെട്ടാൻ കയറുന്നതിനിടെ കാൽ വഴുതി വീണ് വയോധികൻ മരിച്ചു. കൂട്ടാർ കോട്ടുപ്പള്ളിൽ ബാലചന്ദ്രനാണ് (കുഞ്ഞുമോൻ -61) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപവാസിയായ ബന്ധുവിെൻറ പുരയിടത്തിലെ മരച്ചില്ല മുറിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കമ്പംമെട്ട് പൊലീസ് നടപടി സ്വീകരിച്ചു. രാമകൃഷ്ണൻ TDD3 Ramakrishnanan 44 തൊടുപുഴ: മൗണ്ട് സീനായ് റോഡില്‍ രോഹിണിയില്‍ പരേതരായ ജനാർദന അയ്യരുടെയും പദ്‌മാവതിയുടെയും മകന്‍ ജെ. രാമകൃഷ്‌ണന്‍ (46) നിര്യാതനായി. ഭാര്യ: ഗീത. മകൻ: ശ്രീകാന്ത് (ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥി). സംസ്‌കാരം ശനിയാഴ്‌ച ഒന്നിന് തൊടുപുഴ ബ്രാഹ്മണജനസമൂഹമഠം ശ്‌മശാനത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.