സീനിയർ, ജൂനിയർ സുവർണനേട്ടങ്ങൾ ഒരേ ​െബഞ്ചിലേക്ക്​

* ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും പ്രായവ്യത്യാസത്തെ തുടർന്നാണ് രണ്ടു വിഭാഗത്തിലായി മത്സരിക്കാനിറങ്ങിയത് മരങ്ങാട്ടുപിള്ളി: വാശിയേറിയ പോരാട്ടം നടന്ന പെൺകുട്ടികളുടെ 800 മീറ്ററിലെ സീനിയർ, ജൂനിയർ സുവർണനേട്ടങ്ങൾ ഒരേ ക്ലാസിലേക്ക്. സീനിയർ വിഭാഗത്തിൽ ഒന്നാമതെത്തിയ റിയമോൾ ജോയിയും ജൂനിയർ വിഭാഗത്തിൽ ഒന്നാമതെത്തിയ അഞ്ജന സുരേഷും പാലാ സ​െൻറ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്. ഒരേക്ലാസിൽ പഠിക്കുന്ന ഇരുവരും പ്രായവ്യത്യാസത്തെ തുടർന്നാണ് രണ്ടു വിഭാഗത്തിലായി മത്സരിക്കാനിറങ്ങിയത്. ബുധനാഴ്ച 400 മീറ്ററിൽ സ്വർണം നേടിയ റിയമോൾ ജോയി വ്യാഴാഴ്ച 800ലും സുവർണനേട്ടം ആവർത്തിക്കുകയായിരുന്നു. കാസർകോട് നീലേശ്വരം വയറ്റാട്ടിൽ ജോയി അഗസ്റ്റിൻ-റോസമ്മ ജോയി ദമ്പതികളുടെ മകളാണ്. കഴിഞ്ഞവർഷം ഐഡിയൽ സ്കൂളിൽ പഠിച്ചിരുന്ന റിയമോൾ മലപ്പുറം ജില്ല റവന്യൂ മീറ്റിലാണ് പങ്കെടുത്തത്. ഇത്തവണ കൂടുതൽ മികവ് ലക്ഷ്യമിട്ട് പാലായിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച 1500 മീറ്ററിലും ട്രാക്കിലിറങ്ങും. ഇൗരാറ്റുപേട്ട സ്വദേശിനിയായ അഞ്ജനയും 1500 മീറ്ററിൽ മത്സരിക്കുന്നുണ്ട്. *നാലാം തവണയും ജയ്ജിത്ത് പ്രസാദ് മരങ്ങാട്ടുപിള്ളി: വിജയം വിട്ടുെകാടുക്കാതെ ജയ്ജിത്ത് പ്രസാദ്. സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിലാണ് കോട്ടയം എം.ഡി സെമിനാരി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ജയജിത്ത് പ്രസാദ് സ്വർണം നേടിയത്. വിവിധ വിഭാഗങ്ങളിലായി ഇതേ ഇനത്തിൽ തുടർച്ചയായ നാലാംതവണയാണ് ജയ്ജിത്തി​െൻറ സ്വർണേനട്ടം. തിരുവനന്തപുരം കാര്യവട്ടം കിഴക്കേവീട്ടിൽ ജയപ്രസാദ്-സംഗീതകുമാരി ദമ്പതികളുടെ മകനാണ്. വിപിൻ ഫ്രാൻസിസി​െൻറ കീഴിലാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.