സി.പി.ഐ ലോക്കല്‍ സമ്മേളനം

റാന്നി: ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുകയാണെന്നും അവരെ പീഡിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്തുകയാണെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്. സി.പി.ഐ റാന്നി അങ്ങാടി ലോക്കല്‍ സമ്മേളനത്തി​െൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക സമരം ഇന്ത്യയെമ്പാടും പടരുകയാണ്. ഏകീകൃത നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് നടപ്പാക്കിയ ജി.എസ്.ടി പാടെ പരാജയമായതായി ബി.ജെ.പിയുടെ മുന്‍ മന്ത്രിതന്നെ പറഞ്ഞിരിക്കുകയാണ്. ചായ കുടിച്ചാലും നികുതി കൊടുക്കണമെന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. പെട്രോളിയം ഉൽപന്നങ്ങള്‍ക്ക് ദിനം പ്രതി വില വർധിപ്പിച്ച് അത് പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിർമിക്കാനാണെന്ന് പറയുന്നു ഇവര്‍. ഇന്ത്യയിലെ ആരോഗ്യരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ യു.പിയുടെ നിലവാരത്തിലും താഴെയാണെന്ന് പറയുന്ന ഇവിടുത്തെ ബി.ജെ.പിക്കാര്‍ അപമാനിക്കുന്നത് സ്വന്തം നാടിനെക്കൂടിയാണെന്ന് മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലം സെക്രേട്ടറിയറ്റ് അംഗം വി.ടി. ലാലച്ചന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സിൽ അംഗം എം.വി. വിദ്യാധരന്‍, ജില്ല കൗണ്‍സിൽ അംഗങ്ങളായ കെ. സതീശ്, ലിസി ദിവാന്‍, ലോക്കല്‍ സെക്രട്ടറി കെ. തങ്കപ്പന്‍, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ, എം.വി. പ്രസന്നകുമാര്‍, കെ.എന്‍. പുരുഷോത്തമന്‍, ജോര്‍ജ് മാത്യു, എം.എം. ഉസ്മാന്‍ഖാന്‍, ഇ.ടി. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.