പത്തനംതിട്ട: അയിരൂർ പഞ്ചായത്തിൽ അഞ്ചര വയസ്സുള്ള കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നതായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുഴിവേലിൽ, ആനന്ദക്കുട്ടൻ, പ്രദീപ് അയിരൂർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഭരണകക്ഷി എം.എൽ.എയുടെ ഡ്രൈവറായി കുറച്ചുനാൾ ജോലി ചെയ്തയാളാണ് പ്രതി. സംഭവത്തിൽ സെപ്റ്റംബർ 14നാണ് കോയിപ്രം പൊലീസ് കേസ് എടുത്തത്. തുടർന്ന് കുട്ടിയെ വൈദ്യപരിശോധനക്ക് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ ഇതിനു തയാറായില്ല. ഇതു സംബന്ധിച്ച ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഡോക്ടർെക്കതിരെ കേസ് എടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിെൻറ ഉത്തരവും നടപ്പാക്കിയിട്ടില്ല. സംഭവം നടന്നതായി കുട്ടി പറഞ്ഞ മുറിയുടെ മഹസർ തയാറാക്കിയിട്ടില്ല. കഴിഞ്ഞ 29ന് പ്രതി സി.െഎക്ക് മുന്നിൽ ഹാജരായെങ്കിലും തെളിവെടുപ്പ് നടത്തുകയോ ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയോ ചെയ്തിട്ടില്ല. കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചായത്ത് അംഗം സുരേഷിനെ ഭീഷണിപ്പെടുത്തുകയും ഇദ്ദേഹത്തിനെതിരെ അപകീർത്തിപരമായി പോസ്റ്റർ പതിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മോശം പരാമർശമാണ് നടത്തിവരുന്നത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും പോക്സോ നിയമപ്രകാരമുള്ള കേസിൽ ഉൾപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. സ്കൂൾ ബസിൽ കയറാൻ തുടങ്ങുേമ്പാഴാണ് കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. ഇതു സംബന്ധിച്ച് ആദ്യം സ്കൂളിലാണ് പരാതി നൽകിയത്. എന്നാൽ, സ്കൂളിന് ചീത്തപ്പേരുണ്ടാകുമെന്ന കാരണത്താൽ പുറത്ത് പറയരുതെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.