കൊട്ടാരമറ്റത്ത് നടന്ന അടിപിടി

പാലായിൽ സാമൂഹിക വിരുദ്ധ വിളയാട്ടം

പാലാ: ടൗണിലും കൊട്ടാരമറ്റത്തും സമൂഹികവിരുദ്ധ ശല്യം രൂക്ഷമായി. ഇവരുടെ തമ്മിൽത്തല്ലും നാട്ടുകാർക്ക് തലവേദനയായി. കഴിഞ്ഞ ദിവസം കൊട്ടാരമറ്റത്ത് ഇവർ ഏറ്റുമുട്ടിയതിന്‍റെ വിഡിയോ വൈറലായി. മേലുകാവ്മറ്റത്തുള്ള സ്ത്രീയും ഒപ്പമുള്ളയാളും കൊട്ടാരമറ്റത്തുള്ള ആളും ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാവിലെ മറ്റു സ്ഥലങ്ങളിൽനിന്ന് എത്തി ഭിക്ഷാടനവും പിന്നെ മോഷണവും നടത്തുന്നവരുടെ പിടിയിലാണ് പാലാ പട്ടണം. നടപടി ഇല്ലാതെവന്നതോടെ കൂട്ടത്തോടെ ഇത്തരക്കാർ പാലായിലേക്ക് ചേക്കേറുകയാണ്. ഊരും പേരും അറിയാത്ത നിരവധിയാളുകൾ ഇങ്ങനെ പട്ടണപരിസരത്ത് കറങ്ങിനടക്കുന്നുണ്ടെന്നാണ് വിവരം.

പല കെട്ടിടങ്ങളുടെ ഇടനാഴികളിലും ഇരുട്ടു വീഴുന്ന ഇടങ്ങളിലും ഇവർ തമ്പടിക്കുകയാണ്. ലൈറ്റുകൾ ഉണ്ടെങ്കിലും തകർക്കുന്നതായും പരാതിയുണ്ട്. കൊട്ടാരമറ്റം പുതുമന ആർക്കേഡിൽ ഇങ്ങനെ കിടക്കുന്നയാൾ മലമൂത്ര വിസർജനം നടത്തി പ്രദേശമാകെ വൃത്തികേടാക്കുന്നതും പതിവാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് കാര്യക്ഷമമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Anti-social crop riots in Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.