പത്തനംതിട്ട: എം.എൽ.എയായിരുന്ന കെ. ശിവദാസൻ നായരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നഗരസഭ നിർമിക്കുന്ന സ്റ്റേഡിയം പവിലിയൻ ഉദ്ഘാടന ചടങ്ങിൽനിന്ന് വൈസ് ചെയർമാൻ വിട്ടുനിന്നത് മറ്റൊരു വിവാദമാകുന്നു. ഭരണകക്ഷിയുടെ ഭാഗമായ വൈസ് ചെയർമാൻ പ്രതിപക്ഷത്തിനുവേണ്ടിയാണ് വിട്ടുനിന്നതെന്ന വാദമാണ് കോൺഗ്രസിൽനിന്ന് ഉയരുന്നത്. കേരള കോൺഗ്രസ്-എം പ്രതിനിധിയാണ് വൈസ് ചെയർമാൻ പി.കെ. ജേക്കബ്. സ്ഥലം എം.എൽ.എ വീണ ജോർജനെ അധ്യക്ഷയാക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കാൻ ഇടതു കൗൺസലിർമാർ തിരുമാനിച്ചിരുന്നു. സ്പീക്കറുടെ ഇടപ്പെടലിനെത്തുടർന്ന് എം.എൽ.എയെ അധ്യക്ഷയാക്കുകയും ശിലാഫലകത്തിൽ പേരുവെക്കുകയും ചെയ്തതോടെ ഇടതുപക്ഷ അംഗങ്ങൾ ചടങ്ങിനെത്തി. എന്നാൽ, വൈസ് ചെയർമാൻ വിട്ടുനിന്നു. ഇതിനുപുറമെ ചെയർപേഴ്സണിനെതിരെ ആരോപണവുമായി രംഗത്തുവരുകയും ചെയ്തതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. യു.ഡി.എഫിൻറ ഭാഗമല്ലാത്ത കേരള കോൺഗ്രസ്-എം പ്രതിനിധിയെ നിലനിർത്തണമോയെന്ന ചോദ്യം ഒരുവിഭാഗം കോൺഗ്രസ് ഉയർത്തുന്നുണ്ട്. എന്നാൽ, ചെയർപേഴ്സൺ പദവിക്കുവേണ്ടി പിടിമുറക്കുന്ന കോൺഗ്രസിലെ ചിലരുടെ പിന്തുയോടെയാണ് വൈസ് ചെയർമാെൻറ പ്രസ്താവനയെന്നും പറയുന്നു. ചെയർപേഴ്സൺ ഏകപക്ഷീയമായി തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുെന്നന്നും വ്യക്തിവിരോധം തീർക്കുെന്നന്നും കലാകായിക, വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രിയം കലർത്തുെന്നന്നുമാണ് വൈസ് ചെയർമാൻ പ്രസ്താവനയിൽ ആരോപിക്കുന്നത്. ഉദ്ഘാടനപരിപാടിയിൽ അനർഹരെ തിരുകി ക്കയറ്റുകയും മുൻ നഗരസഭ ചെയർമാന്മാരെയും മുൻ സ്പോട്സ് കൗൺസിൽ പ്രസിഡൻറിനെയും ഒഴിവാക്കുകയും ചെയ്തു -അദ്ദേഹം പ്രസ്താവനയിൽ പറയുന്നു. വൈസ് ചെയർമാൻറ പ്രസ്താവനക്കുപിന്നിൽ കോൺഗസിലെ ഒരു വിഭാഗമാണെന്ന ആരോപണം വരും ദിവസങ്ങളിൽ കെ.പി.സി.സി തലത്തിലേക്ക് പോകാനാണ് സാധ്യത. ജില്ലയിലെ പല പ്രശ്നങ്ങളും കോൺഗ്രസിനകത്തെ ഗ്രൂപ്പു തർക്കം പ്രകടമാണെന്ന പരാതിയുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നൽകിയ പട്ടയം കൂട്ടത്തോടെ റദ്ദാക്കിയിട്ടും കോൺഗ്രസ് ജില്ല നേതൃത്വം മൗനം പാലിക്കുന്നതും ഗ്രൂപ്പിസത്തിെൻറ ഭാഗമാണേത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.