കെ.എസ്.ആർ.ടി.സി യാത്ര കാർഡ് നഷ്​ടപ്പെട്ടാൽ പകരമില്ല

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ യാത്ര കാർഡ് കൈവശമുള്ളവർ സൂക്ഷിക്കുക. അബദ്ധത്തിലെങ്ങാനും കളഞ്ഞുപോയാൽ പൈസ നഷ്ടപ്പെടുമെന്നല്ലാതെ പകരം കാർഡ് കിട്ടില്ല. പരാതിയുമായി പടി കയറിയാലും നഷ്ടപരിഹാരമോ പകരം കാർഡോ നൽകാൻ വകുപ്പില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എറണാകുളം ഡിപ്പോയിൽനിന്ന് 3000 രൂപയുടെ ഗോൾഡ് കാർഡ് എടുത്ത് യാത്ര ചെയ്തിരുന്ന കോട്ടയം തലയോലപ്പറമ്പ് കരിപ്പാടം സ്വദേശി കെ.എം. ഷമീറിന് മുന്നിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 27ന് ഇടപ്പള്ളി ലുലുമാളിന് സമീപം ബസിറങ്ങുന്നതിനിടെ കാർഡ് നഷ്ടപ്പെട്ടു. തുടർന്ന് എറണാകുളം ഡിപ്പോയിലും ജില്ല ട്രാൻസ്പോർട്ട് ഓഫിസർക്കും പരാതി നൽകി. തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കും പരാതി അയച്ചു. എന്നാൽ, കാർഡ് നഷ്ടമായാൽ അടുത്ത നടപടിയെന്ത് എന്നതിനെക്കുറിച്ച് ആർക്കും ധാരണയില്ല. തിരിച്ചറിയൽ രേഖകളില്ലാതെ ഉപയോഗിക്കാനാവില്ല എന്നതിനാൽ കാർഡ് മറ്റാർക്കും പ്രയോജനപ്പെടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.