കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചത് ഒരു തെളിവുമില്ലാത്ത അവസ്ഥയിൽനിന്ന്. 2015 മേയ് 16ന് രാത്രി 12നാണ് സംഭവം. പാറമ്പുഴയിൽ കൊല്ലപ്പെട്ട മൂന്നുപേരുടെയും തലയിലും ശരീരത്തിലുമായി 15 വീതം വെട്ടുകൾ. എല്ലാ വെട്ടുകളും കോടാലിക്ക്. ചില മുറിവുകൾക്ക് മൂന്ന് ഇഞ്ചിലേറെ ആഴം. കഴുത്ത് കത്തികൊണ്ട് മുറിച്ച് വേർപെടുത്തിയിരുന്നു. അർധരാത്രിയോടെ മൂന്നു ഘട്ടമായി പ്രതി നരേന്ദ്രകുമാർ കൊല നടത്തിയശേഷം വീട് കൊള്ളയടിച്ചു. മൂലേപ്പറമ്പിൽ വീട്ടിൽ ജോലിക്കെത്തിയതു മുതൽ ഭക്ഷണവും പലഹാരങ്ങളും നൽകിയ വീട്ടമ്മ പ്രസന്നകുമാരിയെ കൊലചെയ്തശേഷം കമ്മൽ ഉൾപ്പെടെ കാതും പ്രതി മുറിച്ചെടുത്തു. ഒപ്പം മാലയും പണവും മൊബൈലും കവർന്നു. 17ന് പുലർച്ചെയാണ് പുറംലോകം സംഭവം അറിയുന്നത്. നിരവധി സാധ്യതകൾ പൊലീസ് പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തിൽ അതൊന്നും അന്വേഷണത്തിന് കാര്യമായ തുണയായില്ല. കൊലചെയ്യപ്പെട്ടവർ നടത്തിവന്ന ൈഡ്രക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിനെക്കുറിച്ച് (27) വ്യക്തമായ സൂചനകൾ ലഭിെച്ചങ്കിലും പ്രതി സ്ഥലംവിട്ടുകഴിഞ്ഞിരുന്നു. കോട്ടയം ജില്ല മുൻ പൊലീസ് മേധാവി എം.പി. ദിനേശ്, ഡിവൈ.എസ്.പിമാരായ വി.യു. കുര്യാക്കോസ്, വി. അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. പിന്നീട് പാമ്പാടി സി.ഐ സാജു വർഗീസിെൻറ നേതൃത്വത്തിൽ ഏഴംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഘത്തിൽ എസ്.ഐമാരായ പി.വി. വർഗീസ്, ഒ.എം. സുലൈമാൻ, മാത്യു, ഇപ്പോൾ എ.എസ്.ഐയായ ഷിബുകുട്ടൻ, സി.പി.ഒ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. ഫിറോസാബാദ് സി.ഐ ശ്രീപ്രകാശ് യാദവ്, എസ്.ഐ പി. നരേന്ദ്രസിങ് എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ വീട്ടിൽനിന്ന് പിടികൂടിയത്. ഇവർക്കൊപ്പം മലയാളിയായ അജയ്കുട്ടി എന്നയാളും പൊലീസ് സഹായിയായി ഒപ്പമുണ്ടായിരുന്നു. 84 ദിവസം കൊണ്ട് തന്നെ കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചതും പൊലീസിന് നേട്ടമായി. കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡുകളും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.