എട്ടു വയസ്സുകാര​െൻറ വിരലില്‍ കുടുങ്ങിയ സ്​റ്റീല്‍ മോതിരം മുറിച്ചുമാറ്റി

പത്തനംതിട്ട: പള്ളിപ്പെരുന്നാളിന് കൗതുകത്തിനു വാങ്ങിയ സ്റ്റീൽ മോതിരം എട്ടു വയസ്സുകാരനെ കുടുക്കി. മോതിരമിട്ട വിരൽ നീരുവന്ന് വീർത്തു. വീട്ടുകാരും സ്വർണപ്പണിക്കാരനും ശ്രമിച്ചിട്ടും മോതിരം ഉൗരാനായില്ല. ഒടുവിൽ അഗ്നിശമനസേന രക്ഷകരായി. അഴൂര്‍ പുത്തന്‍വീട്ടില്‍ പ്രജീഷി‍​െൻറ മകന്‍ ക്രിസ് സാം തോമസി‍​െൻറ വിരലിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയത്. രണ്ടാം ക്ലാസ് വിദ്യാർഥിയായ ക്രിസ് സ്കൂളില്‍ പോകാന്‍ ഇറങ്ങിയപ്പോളാണ് കൈ നീരുവന്ന് വീര്‍ത്തിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മോതിരം ഉൗരാൻ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കുട്ടി വേദനകൊണ്ട് പുളഞ്ഞതിനാല്‍ സാധിച്ചില്ല. സ്വർണപ്പണിക്കാരനെയും മറ്റും കാണിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. തുടര്‍ന്ന് പിതാവ് കുട്ടിയുമായി ഫയര്‍ഫോഴ്സിനെ സമീപിക്കുകയായിരുന്നു. സ്റ്റേഷന്‍ ഒാഫിസര്‍ വിനോദ്കുമാറി‍​െൻറ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഒാഫിസര്‍ മനോഹരന്‍പിള്ള, അജിത്കുമാര്‍, രഞ്ജി രവി എന്നിവര്‍ ചേർന്നാണ് മോതിരം മുറിച്ചുമാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.