അറുപറയിൽനിന്ന്​ കാണാതായ ദമ്പതികൾക്കായി കൈപ്പുഴമുട്ടിൽ തിരച്ചിൽ

േകാട്ടയം: അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി തിരുവനന്തപുരത്തുനിന്നുള്ള സി-ഡാക്ക് സംഘം പരിശോധന തുടങ്ങി. അത്യാധുനിക കാമറയടക്കം വിവിധ നിരീക്ഷണ സംവിധാനങ്ങളുള്ള റിമോട്ട്ലി ഓപറേറ്റഡ് അണ്ടർ വാട്ടർ വെഹിക്കിൾ ഉപയോഗിച്ചാണ് തിരച്ചിൽ. ആദ്യദിവസം കുമരകം കൈപ്പുഴമുട്ട് പാലത്തിന് സമീപം പുഴയുടെ അടിത്തട്ട് പരിശോധിച്ചു. കോട്ടയം ജില്ല പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് വ്യാഴാഴ്ച പുലർച്ചയോെട കോട്ടയത്തെത്തിയ സി-ഡാക്കിലെ എട്ടംഗ സംഘം ഉച്ചക്കുശേഷമാണ് തിരച്ചിലിന് തുടക്കമിട്ടത്. കാർ നിയന്ത്രണം വിട്ട് ജലത്തിൽ പതിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ നേരേത്ത ജില്ല പൊലീസ് തയാറാക്കിയിരുന്നു. ഇത്തരം പതിനഞ്ചോളം സ്ഥലങ്ങളിലാകും ഇൗ ഉപകരണത്തി​െൻറ സഹായത്തോടെ വാഹനം അടിത്തട്ടിൽ മുങ്ങിക്കിടപ്പുേണ്ടായെന്ന് തിരയുക. ഇതി​െൻറ ഭാഗമായാണ് വ്യാഴാഴ്ച കൈപ്പുഴമുട്ടിൽ തിരച്ചിലിന് തുടക്കമിട്ടത്. എന്നാൽ, ആദ്യദിവസം സൂചനയൊന്നും ലഭിച്ചില്ല. വെള്ളിയാഴ്ചയും കുമരകത്ത് പരിശോധന നടത്തും. ഇതിനുശേഷം മീനച്ചിലാറി​െൻറ താഴത്തങ്ങാടി ഉൾപ്പെടെ ഭാഗങ്ങളിൽ പരിശോധന നടത്തും. അഞ്ചുദിവസം ഇത് തുടരുമെന്നാണ് വിവരം. ഗവേഷണപ്രവർത്തനങ്ങൾക്കായി കടലി​െൻറ അടിത്തട്ട് അടക്കം പരിശോധിക്കാൻ ഉപയോഗിക്കുന്നതാണ് റിമോട്ട്ലി ഓപറേറ്റഡ് അണ്ടർ വാട്ടർ വെഹിക്കിൾ. ഗവേഷണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇൗ ഉപകരണം ആദ്യമായാണ് ഒരു കേസ് അന്വേഷണത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇത് െവള്ളത്തിലേക്ക് താഴ്ത്തിയശേഷം റിമോട്ട് ഉപയോഗിച്ച് കരയിലിരുന്നും ബോട്ടിലിരുന്നും നിയന്ത്രിക്കുകയാണ് ചെയ്യുക. ജലാശയങ്ങളുടെ അടിത്തട്ട് കൂടുതൽ കൃത്യമായി കാണാൻ കഴിയുന്നതാണ് ഇൗ സ്കാനർ. അടിത്തട്ടിലെ ചെറിയ വസ്തുക്കൾ പോലും ഇതിലൂടെ കാണാൻ കഴിയും. ഇവ സമീപത്ത് തയാറാക്കിയിരിക്കുന്ന കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യമാകും. കോട്ടയം ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ, കോട്ടയം ഡിവൈ.എസ്.പി സഖറിയ മാത്യു, സി.െഎ നിർമൽ ബോസ്, കുമരകം എസ്.െഎ രജൻകുമാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. തിരച്ചിൽ കാണാൻ വൻ ജനക്കൂട്ടവും എത്തിയിരുന്നു. രാത്രി ഭക്ഷണം വാങ്ങാൻ കാറിൽ പോയ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രിൽ ആറിനാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ പ്രത്യേക സംഘങ്ങളായിത്തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരുകയാണെങ്കിലും രണ്ട് മാസത്തിനുശേഷവും വിവരമൊന്നുമില്ല. നിലവിൽ രണ്ട് സംഘങ്ങൾ തമിഴ്നാട്ടിലും ഒരുസംഘം തെലങ്കാനയിലും തിരച്ചിൽ നടത്തിവരുകയാണ്. വിവിധ സ്ഥലങ്ങളിൽനിന്നുള്ള സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. നേരേത്ത ഫയർ ഫോഴ്സും പൊലീസും െകാച്ചിയിൽനിന്നുള്ള നേവി സംഘവും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, സൂചനയൊന്നും ലഭിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.