കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്- ^പി.സി. ജോർജ്​

കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്- -പി.സി. ജോർജ് കോട്ടയം: കേരളത്തിലെ റബർ ഉൽപാദക മേഖലയിൽനിന്നുള്ള എം.പിമാരുമായി ആലോചിച്ചാണ് റബർ സംബന്ധമായ നടപടി എടുത്തതെന്ന കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിർമല സീതരാമ​െൻറ വെളിപ്പെടുത്തൽ ഞെട്ടിപ്പിച്ചെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. മന്ത്രി പറഞ്ഞത് സത്യമെങ്കിൽ കേരളത്തിലെ പ്രധാനപ്പെട്ട റബർ ഉൽപാദക മേഖലയിൽനിന്നുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട എം.പിമാർ കൊടിയ വഞ്ചനയാണ് റബർ കർഷകരോട് ചെയ്തത്. ടയർ വ്യവസായികളുമായി ചർച്ച നടത്താൻ എം.പിമാരോട് നിർദേശിച്ചെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. കേരളത്തിലെ സർക്കാർ, രാഷ്ട്രീയ പാർട്ടികൾ, കർഷക സംഘടനകൾ എന്നിവരുമായി ആലോചിക്കാതെ ടയർ വ്യവസായികളുമായി എം.പിമാർ എന്തു ചർച്ചയാണ് നടത്തിയതെന്ന് വ്യക്തമാക്കണം. റബറി​െൻറ ഇറക്കുമതിയുടെ തോതും ഇറക്കുമതിച്ചുങ്കത്തി​െൻറ നിരക്കും ടയർ വ്യവസായികളുടെ നിർദേശാനുസരണമാണ് നടന്നതെന്ന് നിസംശയം തെളിഞ്ഞു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന സ്വാഭാവിക റബറി​െൻറ വില വിപണിയിൽ കുത്തനെ താഴാൻ ഇടയായതി​െൻറ പിന്നിൽ വലിയ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. ഭാസ്കരൻ പിള്ള, ജോസ് കോലോടി, മുഹമ്മദ് സക്കീർ, മാലേത്ത് പ്രതാപചന്ദ്രൻ, ഷൈജോ ഹസൻ, ആൻറണി മാർട്ടിൻ, സെബി പറമുണ്ട, രവി മൈനാകപ്പള്ളി, കെ.ഒ. രാജൻ, ജോർജ് കൊടിത്തോട്ടം, ലിസി സെബാസ്റ്റ്യൻ, റോബിൻ മൈലാടൂർ, സി.കെ. മുഹമ്മദ് അലി, എൻ.എസ്. നിഷ, റിസ്വാൻ കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.