തൊടുപുഴ: സർവകക്ഷി സംഘത്തിെൻറ ലേബലിൽ മൂന്നാറിലെ ഒഴിപ്പിക്കൽ നടപടി മരവിപ്പിക്കാൻ പദ്ധതി തയാറാക്കിയ സി.പി.എമ്മിന് സി.പി.െഎയുടെയും റവന്യൂവകുപ്പിെൻറയും കർശന നിലപാട് തിരിച്ചടി. പാർട്ടിക്ക് വഴങ്ങാത്ത ദേവികുളം സബ് കലക്ടറെ മാറ്റി ഒഴിപ്പിക്കൽ നടപടികളെ നേരിടാനുറച്ച് കരുനീക്കുകയായിരുന്നു സി.പി.എം ജില്ല നേതൃത്വം. ഇതിനു മറയാക്കിയതാകെട്ട മൂന്നാറിൽ കോൺഗ്രസ് നേതാവിെൻറ ഭൂമി ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടി. വിഷയം ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കളെയും കൂട്ടി മുഖ്യമന്ത്രിെയ കണ്ട സി.പി.എമ്മിന് സി.പി.െഎ നിലപാടാണ് വെല്ലുവിളിയായത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നേരത്തേ നടന്ന സർവകക്ഷി യോഗ തീരുമാനങ്ങൾ അട്ടിമറിക്കുകയാണ് മൂന്നാറിലെന്നും സബ് കലക്ടറെ മാറ്റി പരിഹാരം കാണണമെന്നുമായിരുന്നു 'സർവകക്ഷി' സംഘത്തിെൻറ ആവശ്യം. പാർട്ടി താൽപര്യം പരിഗണിച്ച മുഖ്യമന്ത്രി, ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ പെങ്കടുപ്പിച്ച് ഉന്നതതല യോഗത്തിന് റവന്യൂ മന്ത്രിക്ക് നിർദേശം നൽകി. സർവകക്ഷി താൽപര്യം മുന്നോട്ടുവെച്ച് സി.പി.െഎയെ മെരുക്കാനായിരുന്നു ഇൗ നടപടി. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശം ചോദ്യം ചെയ്ത് റവന്യൂമന്ത്രി കഴിഞ്ഞദിവസം കുറിപ്പ് നൽകിയത് തിരിച്ചടിയായി. കൂടാതെ മൂന്നാറിൽ ഒഴിപ്പിച്ചത് സർക്കാർ ഭൂമിയെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയും റവന്യൂ വകുപ്പ് സി.പി.എമ്മിനെയും സർക്കാറിനെയും വിഷമത്തിലാക്കി. നിയമപരമായെടുത്ത നടപടി ചോദ്യംചെയ്യാൻ യോഗം ചേരേണ്ടതുണ്ടോ എന്നാണ് റവന്യൂ മന്ത്രി ആരാഞ്ഞത്. ഇത്തരത്തിലാണ് നീക്കമെങ്കിൽ മൂന്നാറിൽ സർക്കാർ ഭൂമി കാണില്ലെന്ന നിലപാടെടുത്ത് സി.പി.െഎ സംസ്ഥാന നേതൃത്വം നൽകിയ നിർദേശമാണ് മുഖ്യമന്ത്രിയുടെ നിർദേശംപോലും തള്ളിയുള്ള റവന്യൂ വകുപ്പിെൻറ നിലപാടിനു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം, മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ കോൺഗ്രസ് നേതാവിെൻറ കൈവശമിരിക്കുന്ന ഹോംസ്റ്റേ പ്രവർത്തിക്കുന്ന 22 സെൻറ് സ്ഥലം ഒഴിപ്പിക്കുന്നതിന് ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയത് മറയാക്കിയായിരുന്നു സംയുക്ത നീക്കം. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ തന്നെ സന്ദർശിച്ച സംഘത്തിെൻറ നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി ഒഴിപ്പിക്കൽ നിർത്തിവെക്കാനും ജൂലൈ ഒന്നിന് യോഗം വിളിക്കാനും നിർദേശിക്കുകയായിരുന്നു. മുതിർന്ന സി.പി.െഎ നേതാവ് സി.എ. കുര്യെൻറ ഒപ്പും ശേഖരിച്ച് മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് മുൻ എം.എൽ.എ കൂടിയായ എ.കെ. മണിയടക്കം കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നു. ഭൂമി ഏറ്റെടുത്തത് കോൺഗ്രസുകാരേൻറതാണെങ്കിലും സി.പി.എം മുൻകൈയെടുത്താണ് കോൺഗ്രസിെന ഒപ്പം കൂട്ടിയതും സി.പി.െഎ നേതാവിെൻറ ഒപ്പ് ശേഖരിച്ചതും. ഒഴിപ്പിക്കൽ വിഷയത്തിൽ നേരത്തേ തന്നെ വ്യത്യസ്ത നിലപാട് പുലർത്തുന്ന സി.പി.െഎയെ വെട്ടിലാക്കാനായിരുന്നു കുര്യനെയും ഒപ്പം കൂട്ടിയത്. ഭൂ വിഷയങ്ങളിൽ കർശന നിലപാട് പുലർത്തി പ്രതിച്ഛായ കാത്തിരുന്ന സി.പി.െഎക്ക് നിയമസഭ മുൻ ഡെ. സ്പീക്കർ കൂടിയായ കുര്യെൻറ ഒപ്പ് പൊല്ലാപ്പായതിനു പിന്നാലെയാണ് നിലപാട് കർശനമാക്കാൻ പാർട്ടി ഇടപെട്ടത്. സബ്കലക്ടറെ മാറ്റിയില്ലെങ്കിൽ പാർട്ടിക്കും സർക്കാറിനും അത് ദോഷമുണ്ടാക്കുമെന്ന് കാട്ടി സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രനും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.