പനി ബാധിച്ച്​ വീട്ടമ്മ മരിച്ചു

-മുണ്ടക്കയം: പനിബാധിച്ചു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മുണ്ടക്കയം മുളങ്കയം കൊല്ലംപറമ്പില്‍ ഗോപിയുടെ ഭാര്യ ഹൈമവതിയാണ് (65) മരിച്ചത്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹൈമവതിക്ക് പനി മൂർച്ഛിച്ചതോടെ വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി എട്ടിന് മരണം സംഭവിച്ചു. മക്കള്‍: മണി, സന്തോഷ്, മായ. മരുമക്കള്‍: മധു, കല, കൊച്ചുമോള്‍. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വരിക്കാനി പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.