യൂക്കാലിപ്റ്റസ്​ തൈകളുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു

മറയൂർ: യൂക്കാലിപ്റ്റസ് തൈകളുമായെത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. തെലങ്കാനയിൽനിന്ന് മൂന്നാറിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒരു ലക്ഷത്തോളം യൂക്കാലിപ്റ്റ്സ് തൈകളുമായെത്തിയ രണ്ട് ലോറികളാണ് നാട്ടുകാർ മറയൂരിന് സമീപം തടഞ്ഞത്. ഐ.ടി.സി ലിമിറ്റഡി​െൻറ ഭദ്രാചലം പ്ലാേൻറഷനിൽനിന്ന് മൂന്നാറിലെ ടാറ്റയുടെ കണ്ണൻദേവൻ ഹിൽസ് പ്ലാേൻറഷനിലേക്ക് യൂക്കാലിപ്റ്റസ് തൈകളുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. തുടർന്ന് മറയൂർ പൊലീെസത്തി വാഹനം കടത്തിവിടാൻ ശ്രമിച്ചെങ്കിലും ഈ മരങ്ങൾ കൃഷി ചെയ്യുന്നതിന് വിലക്കുള്ളതാണെന്നും കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും പറഞ്ഞതോടെ പൊലീസ് താൽക്കാലികമായി പിന്മാറി. സ്ഥലം റേഞ്ച് ഓഫിസറും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാർ ദേവികുളം സബ് കലക്ടറെ വിവരമറിയിച്ചു. വാഹനം താൽക്കാലികമായി തടഞ്ഞിടാൻ സബ് കലക്ടർ നിർദേശം നൽകി. ഗ്രാൻറീസ് ഇനത്തിൽെപട്ട മരങ്ങൾ മുറിച്ചുമാറ്റാനും പകരം പ്രയോജനപ്രദമായ മരങ്ങൾ വെച്ചുപിടിപ്പിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.