റിട്ട.കേണൽ വീട്ടിൽ മരിച്ചനിലയിൽ

നോയിഡ: 80കാരനായ റിട്ട.കേണൽ കുൽഭൂഷൺ മനോച്ചയെ നോയിഡയിലെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് ദുർഗന്ധം ഉയരുന്നതിനെപ്പറ്റി അയൽവാസി പരാതിപ്പെട്ടതിനെതുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കേണലി​െൻറ ഒരു മകൻ കൊൽക്കത്തയിൽ കരസേന ബ്രിഗേഡിയറാണ്. മറ്റൊരു മകൻ സിംഗപ്പൂരിൽ ബിസിനസുകാരനും. കേണൽ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടുദിവസം മുമ്പ് അദ്ദേഹം ചെടികൾ നനക്കുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. മരണകാരണം വ്യക്തമല്ലെന്നും പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.