ആത്​മഹത്യ​ശ്രമം: ദമ്പതികളിൽ ഭാര്യക്കുപിന്നാലെ ഭർത്താവും മരിച്ചു

ഗാന്ധിനഗർ(കോട്ടയം): പുതുപ്പള്ളിയിൽ ആത്മഹത്യശ്രമം നടത്തിയ ദമ്പതികളിൽ ഭാര്യക്കുപിന്നാലെ ഭർത്താവും മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പുതുപ്പള്ളി പയ്യപ്പാടി പുത്തൻവീട്ടിൽ സുമേഷാണ് (25) മരിച്ചത്. ജൂൺ 16നാണ് സുമേഷി​െൻറ ഭാര്യയും കോട്ടയം സി.എം.എസ് കോളജിലെ അവസാനവർഷ ബി.കോം വിദ്യാർഥിനിയുമായ അനുഷ (മാളു-22) മരിച്ചത്. ഭർതൃഗ്രഹത്തിലായിരുന്നു സംഭവം. പ്ലമ്പിങ് തൊഴിലാളിയായ സുമേഷ് മദ്യപിച്ചെത്തി പതിവായി അനുഷയെ ഉപദ്രവിക്കുമായിരുന്നു. ഇതേതുടർന്ന് മുറിക്കുള്ളിൽ കയറിയ അനുഷ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. മുറിക്കുള്ളിൽ കടന്ന സുമേഷ് അനുഷയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും മന്ദിരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മരിച്ചതറിഞ്ഞ് ഇയാൾ ഇറങ്ങിയോടി വീട്ടിലെത്തി അനുഷ തൂങ്ങിയ കിടപ്പുമുറയിൽ തൂങ്ങുകയായിരുന്നു. ഇയാൾ തൂങ്ങിനിൽക്കുന്നത് അയൽവാസികൾ കണ്ടതോടെ ആദ്യം മന്ദിരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. പയ്യപ്പാടി മലകുന്നം നായ്ക്കനാപ്പള്ളിയിൽ ഷാജി-രജനി ദമ്പതികളുടെ മകളാണ് അനുഷ. അയൽവാസിയായ സുമേഷുമായി പ്രണയത്തിലായതോടെ ആറുമാസം മുമ്പാണ് വിവാഹിതരായത്. സുമേഷി​െൻറ പിതാവ്: സുരേഷ്. മാതാവ്: ഒാമന. സഹോദരി: സുമീഷ. സംസ്കാരം സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കാഞ്ഞിരത്തുംമൂട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.