വിസിറ്റേഷൻ സന്യാസിനി സമൂഹം ശതോത്തര രജതജൂബിലി സമാപനം 24ന്​

കോട്ടയം: ക്നാനായ സമുദായത്തിലെ ആദ്യ സന്യാസിനി സമൂഹമായ വിസിറ്റേഷ​െൻറ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകുന്നു. ജൂബിലി ആഘോഷസമാപനം ശനിയാഴ്ച കൈപ്പുഴ സ​െൻറ് ജോർജ് ഫൊറോന പള്ളി ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് മദർ ജനറൽ ആൻ ജോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉച്ചക്ക് 2.30ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കൃതജ്ഞതാബലി അർപ്പിക്കും. അഞ്ചിന് സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. നാഗ്പൂർ ആർച്ച് ബിഷപ് മാർ എബ്രഹാം വിരുത്തിക്കുളങ്ങര പ്രഭാഷണം നടത്തും. മിയാവു രൂപത ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ, എം.എൽ.എമാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് തുടങ്ങിയവർ പെങ്കടുക്കും. തുടർന്ന് കലാപരിപാടികൾ. കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഇടവകയിൽ 1892 ജൂൺ 24നാണ് കന്യാമറിയത്തി​െൻറ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന് തുടക്കമായത്. രാജ്യത്തിനകത്തും പുറത്തും വിവിധ സേവനമേഖലകളിൽ പ്രവർത്തിക്കുന്ന ഇവർ ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. ശതോത്തര രജതജൂബിലിയുടെ ഭാഗമായി 25 കുടുംബങ്ങൾക്ക് വീട ്നിർമിച്ചുനൽകി. വിദ്യാഭ്യാസസഹായം, ചികിത്സസഹായം തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കിയതായും ഇവർ പറഞ്ഞു. അസി. സൂപ്പീരിയർ ജനറൽ സി. മെറിൻ, ജനറൽ കൺവീനർ സി. ഡോ.കരുണ, കൗൺസിലർമാരായ സി. കൊച്ചുറാണി, സി.അനിജ, പബ്ലിസിറ്റി ജോയൻറ് കൺവീനർമാരായ സിസ്റ്റർമാരായ റിൻസി, ക്രിസ്റ്റി എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.