must+പൊലീസ്​ നയം, മൂന്നാർ വിഷയങ്ങളിൽ ഇടഞ്ഞ്​ സി.പി.​െഎ ഡി.ജി.പി നിയമനം ഉൾപ്പെടെ കാര്യങ്ങൾ മുന്നണി ചർച്ചചെയ്യണമെന്ന്​

തിരുവനന്തപുരം: പൊലീസ് നയം, മൂന്നാർ വിഷയങ്ങളിൽ സി.പി.എമ്മുമായി ഇടഞ്ഞ സി.പി.െഎ പൊലീസ് നയം മുന്നണിയിൽ ചർച്ചചെയ്യണമെന്ന നിലപാടിൽ. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിനും എൽ.ഡി.എഫ് കൺവീനർക്കും നേതൃത്വം കത്ത് നൽകുമെന്നാണ് വിവരം. ഡി.ജി.പി ടി.പി. സെൻകുമാർ ഇൗമാസം 30ന് വിരമിക്കാനിരിക്കെ പുതിയ ഡി.ജി.പിയെക്കുറിച്ചുൾെപ്പടെ പൊലീസ് തലപ്പത്തുണ്ടാകുന്ന മാറ്റങ്ങളും പൊലീസി​െൻറ നയവും മുന്നണി യോഗത്തിൽ ചർച്ചചെയ്യണമെന്നും സി.പി.െഎ ആവശ്യപ്പെടും. ജേനാപകാരപ്രദമായ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുേമ്പാൾ പൊലീസ് നയം മൂലം പൊതുജനങ്ങൾക്ക് സർക്കാറിലുള്ള മതിപ്പ് കുറയുെന്നന്ന് സി.പി.െഎ വിലയിരുത്തുന്നു. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ടി.പി. സെൻകുമാറും എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുമായുണ്ടായ പരസ്യതർക്കങ്ങൾ, ആവിഷയത്തിൽ ആഭ്യന്തരവകുപ്പ് കൈക്കൊണ്ട നടപടികൾ, മാധ്യമപ്രവർത്തകനായ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിൽ ആരോപണവിധേയനായ എസ്.പിയെ സുപ്രധാന തസ്തികയിൽ നിയമിച്ച നടപടി, അച്ചടക്കനടപടിക്ക് വിധേയനായ വ്യക്തിയെ വിജിലൻസി​െൻറ സുപ്രധാന തസ്തികയിൽ നിയമിച്ചത്, പുതുവൈപ്പിലെ െഎ.ഒ.സി പ്ലാൻറിനെതിരെ സമരംചെയ്തവർക്ക് നേരെ നടന്ന പൊലീസ് നരനായാട്ട് എന്നിവ ജനങ്ങൾക്കിടയിൽ സർക്കാറിനെതിരായ അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷത്തിേൻറയും പ്രവർത്തനങ്ങൾ സർക്കാർ നയത്തിന് വിരുദ്ധമാണ്. സർക്കാർ മാറിയെന്ന് പോലും അറിയാത്ത നിലയിലാണ് പല ഉദ്യോഗസ്ഥരും. പുതിയ ഡി.ജി.പിയായി ജേക്കബ് തോമസ് വരുന്നതിനോടും സി.പി.െഎയിലെ ഒരുവിഭാഗത്തിന് ശക്തമായ വിയോജിപ്പുണ്ട്. ആത്മകഥയിൽ സി.പി.െഎ നേതാവും മുൻമന്ത്രിയുമായ സി. ദിവാകരനെതിരെ നടത്തിയ പരാമർശങ്ങളാണ് ജേക്കബ് തോമസിനോട് താൽപര്യമില്ലാത്തതിന് പ്രധാനകാരണം. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.