തിരുവനന്തപുരം: 1964-74 കാലത്ത് ഇന്ത്യ ഗവൺമെൻറ് ഉടമ്പടിപ്രകാരം കേരളത്തിൽ അഭയാർഥികളായി വന്ന ശ്രീലങ്കക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അഭയാർഥികൾ വരുന്നസമയം ഹൈക്കമീഷൻ നൽകിയ ഫാമിലി കാർഡിൽ ജാതി ചേർത്തിരുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നുള്ളൂ. അതേസമയം ജാതി ചേർക്കാനാവാത്തതിെൻറ പേരിൽ മിക്കവർക്കും സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. തമിഴ്നാട് സർക്കാർ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന മാതൃകയിൽ സർട്ടിഫിക്കറ്റ് നൽകാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്. അപേക്ഷകെൻറയും പ്രദേശെത്ത അതേ സമുദായത്തിൽപെട്ട അഞ്ചു പേരുടെയും സത്യവാങ്മൂലത്തിെൻറ അടിസ്ഥാനത്തിൽ പ്രാദേശികാന്വേഷണം നടത്തിയാണ് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുക. 700 കുടുംബങ്ങളിലായി 8000ഒാളം പേരാണ് അഭയാർഥികളായി പുനലൂരിലുള്ളത്. പത്തനംതിട്ട ജില്ലയിലും ഈ വിഭാഗത്തിൽപെട്ടവരുണ്ട്. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകാരണം പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇവർക്ക് മുടങ്ങിയിരിക്കുകയായിരുന്നു. യോഗത്തിൽ മന്ത്രിമാരായ കെ. രാജു, ടി.പി. രാമകൃഷ്ണൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, എസ്.സി/എസ്.ടി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു, പട്ടികജാതി ഡയറക്ടർ അലി അസ്ഗർ പാഷ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.