കോട്ടയം: െകാല്ലപ്പെട്ട മകെൻറ പേരിൽ സി.എസ്.ഡി.എസ് വ്യാപക പണപ്പിരിവും തട്ടിപ്പും നടത്തുന്നതായി അമ്മയുടെ പരാതി. വാഴൂർ പുളിക്കകവല പൂവത്തുംകുഴി പി.സി. മിനിമോളാണ് സംഘടന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2013 മേയ് 26നാണ് മിനിയുടെ മകൻ മിഥുൻ കൊലചെയ്യപ്പെടുന്നത്. ഇതിെനച്ചൊല്ലിയുള്ള തർക്കമാണ് സി.എസ്.ഡി.എസിെൻറ പിറവിയിലേക്ക് നയിച്ചത്. കേസ് നടത്താനും മറ്റും ആരും സഹായിക്കാനില്ലാത്ത സ്ഥിതിയിൽ തന്നെ സംഘടന സഹായിച്ചു. പിന്നീട് ഇവർ സംഘടന വിപുലപ്പെടുത്തുകയും മിഥുെൻറ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തു. എന്നാൽ, ഇങ്ങനെ പിരിച്ച പണമൊന്നും കുടുംബത്തിനു ലഭിച്ചില്ല. വാഴൂരിൽ ചേർന്ന സമ്മേളനത്തിൽ തനിക്ക് 50,000 രൂപ നൽകിയിരുന്നു. അല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ല. എന്നാൽ, സി.എസ്.ഡി.എസ് നേതാക്കൾ പല യോഗങ്ങളിലും പത്തരലക്ഷം രൂപ കുടുംബത്തിന് നൽകിയെന്നും കുടുംബചെലവും കേസും നടത്തുന്നത് സംഘടനയാണെന്നുമാണ് പറയുന്നത്. എന്നാൽ, അവരിപ്പോൾ തന്നെ തിരിഞ്ഞുനോക്കുന്നില്ല. പണം പരിച്ചത് സംഘടന ഭാരവാഹികളുടെ അക്കൗണ്ടിലൂടെയാണ്. ഇതിൽ മാത്രം ലക്ഷക്കണക്കിന് രൂപ വന്നിട്ടുണ്ടെന്നാണ് വിവരം. പിന്നീട് മിഥുെൻറ പേരിൽ ആംബുലൻസ് സർവിസ് തുടങ്ങാനായും പിരിവ് നടത്തി. എന്നാൽ, മിഥുൻ മെമ്മോറിയൽ എന്ന പേരുപോലും നൽകാൻ നേതാക്കൾ തയാറായില്ല. ഇനി മിഥുെൻറ പേരിൽ പിരിവ് നടത്തരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ഭാരവാഹികൾ ഇത് കൂട്ടാക്കുന്നില്ലെന്നാണ് മിനിയുടെ ആക്ഷേപം. മകനെ െകാന്ന കേസിൽ യഥാർഥ പ്രതിയെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്നും ഇവർ പറഞ്ഞു. എഴുത്തും വായനയും അറിയാത്ത തന്നെ സംഘടന ഭാരവാഹികളും പൊലീസും കബളിപ്പിക്കുകയായിരുന്നെന്നും മിനി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.