മണിമല: കരിക്കാട്ടൂർ സി.സി.എം ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ഉദ്ഘാടനം ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു. സി.എം.ഐ കോട്ടയം സെൻറ് ജോസഫ് െപ്രാവിൻസ് കോർപറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ജോസ് ആനിത്തോട്ടം അധ്യക്ഷതവഹിച്ചു. സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് മിനി ആൻറണി, പി.ടി.എ പ്രസിഡൻറ് ഷാജി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി കെ.എസ്. എമേഴ്സൺ എന്നിവർ സംസാരിച്ചു. പേരൂർകവലയിൽ ലോറിയുടെ പിന്നിൽ ടിപ്പറിടിച്ചു ഒഴിവായത് വൻ ദുരന്തം ഏറ്റുമാനൂർ: പേരൂർ കവലയിൽ വീണ്ടും വാഹനാപകടം. വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ ആറോടെ സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയുടെ പിന്നിൽ ടിപ്പർ ലോറിയിടിച്ചായിരുന്നു അപകടം. അമ്പലം ഭാഗത്തുനിന്ന് പേരൂർ റോഡിലേക്ക് പ്രവേശിച്ച ലോറിയുടെ പിന്നിൽ പാലാ റോഡിലൂടെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. വാഹനങ്ങൾ അമിത വേഗത്തിലല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാകുന്നതിന് കാരണമായി. ടിപ്പറിെൻറ മുൻവശം തകർന്നു. ഗതാഗതതടസ്സവും ഉണ്ടായി. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജങ്ഷനിലെ കടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി അപകടമുണ്ടായത്. സ്‌കൂളുകള്‍ക്ക് പുസ്തകം സമ്മാനിച്ചു ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാഫിെൻറ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണത്തിനു തുടക്കം. ഇളംതലമുറയില്‍ വായന വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി വിദ്യാർഥികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ഈരാറ്റുപേട്ടയിലെ രണ്ടു എല്‍.പി സ്‌കൂളുകള്‍ക്ക് സമ്മാനമായി നല്‍കി. വായനയില്‍ കൗതുകമുണര്‍ത്തുന്ന പുസ്തകശേഖരമാണ് സമ്മാനമായി നല്‍കിയത്. കടുവാമുഴി പി.എം.എസ്.എ പി.ടി.എം എല്‍.പി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് അജിത കുമാരിയും സ്‌കൂള്‍ വിദ്യാർഥികളും ചേര്‍ന്ന് മുസ്ലിം ഗേള്‍സ് സ്‌കൂള്‍ പ്രധാനാധ്യാപിക ഗീതയില്‍നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.പി. നാസര്‍, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി എം.എഫ്. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ലൈസല്‍ എന്നിവര്‍ സംസാരിച്ചു. ഈരാറ്റുപേട്ട മുസ്ലിം എല്‍.പി. സ്‌കൂളിനുള്ള പുസ്തകം സ്‌കൂളിലെത്തി കൈമാറും. പക്ഷാചരണ ഭാഗമായി നടന്ന പി.എന്‍. പണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ എ.ആര്‍. അജിത വായനദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ടി.ജി. രമണി, നമിതറോയ്, അക്‌സാഖാന്‍ എന്നിവര്‍ സംസാരിച്ചു. സാഫിെൻറ നേതൃത്വത്തിലുള്ള പുസ്തക പ്രദര്‍ശനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.