പാവപ്പെട്ടവര്‍ക്ക് അന്നവും വസ്ത്രവും നൽകാൻ എരുമേലിയിൽ പദ്ധതി

എരുമേലി: ഒരുനേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ആഹാരവും വസ്ത്രവും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ കാരുണ്യവര്‍ഷം- 2017 എന്ന സാമൂഹിക സേവന പദ്ധതി നടത്താന്‍ തീരുമാനിച്ചതായി സംഘാടകർ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനമൈത്രി പൊലീസ്, ഗ്രാമപഞ്ചായത്ത്, മേഘദൂത് ന്യൂസ്, എരുമേലി ലയണ്‍സ് ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, കുടുംബശ്രീ, വിവിധ സാമൂഹിക, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക. അര്‍ഹരെ കണ്ടെത്തി സഹായിക്കുന്ന പദ്ധതി എല്ലാ വര്‍ഷവും തുടരുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍, മണിമല സി.ഐ ടി.ഡി. സുനില്‍ കുമാര്‍, മേഘദൂത് ന്യൂസ് എം.ഡി സുനില്‍ പാറയ്ക്കല്‍, എരുമേലി ലയണ്‍സ് ക്ലബ് പ്രസിഡൻറ് പി.ജി. രമില്‍കുമാര്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് എം.സി. ടോമിച്ചന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഇഫ്താര്‍ സൗഹൃദസംഗമം കാഞ്ഞിരപ്പള്ളി: ഇസ്ലാം മതം സഹോദര്യത്തി​െൻറയും നന്മയുടെയും മതമാണെന്ന് എന്‍. ജയരാജ് എം.എല്‍.എ. കെ.എന്‍.എം നേതൃത്വത്തില്‍ സലഫി മസ്ജിദില്‍ നടത്തിയ ഇഫ്താര്‍ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നാസര്‍ മുണ്ടക്കയം മുഖ്യപ്രഭാഷണം നടത്തി. വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളദേവി മുഖ്യാതിഥിയായി. എ.കെ.ജെ.എം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ അഗസ്റ്റ്യന്‍ സന്ദേശം നല്‍കി. ജില്ല പഞ്ചായത്ത് അംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ.പി.എ. ഷമീര്‍, അബ്ദുല്‍ മജീദ്, പി.എം. സലിം, അബ്ദുല്‍ കരീം, പി.യു. ഇര്‍ഷാദ്, ഹാഫീസ് സുഹൈല്‍, സുമേഷ് ആന്‍ഡ്രൂസ്, പി.ബി. ബിനു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.