കോന്നി ഗവ.എച്ച്​.എസ്​.എസിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്​തു

കോന്നി: കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബഹുനില മന്ദിരത്തി​െൻറ ഉദ്ഘാടനം അടൂർ പ്രകാശ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ. അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ആേൻറാ ആൻറണി എം.പി ഉപഹാരം നൽകി. ജില്ല പഞ്ചായത്ത് അംഗങ്ങളായ ബിനിലാൽ, കെ.ജി. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി എബ്രഹാം, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗദാമിനി, ഗീത, പി.ടി.എ പ്രസിഡൻറ് മുരളീമോഹൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജോളി എബ്രഹാം, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത ആർ. നായർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിൽ വിവാദവും കോന്നി: കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബഹുനില മന്ദിരത്തി​െൻറ ഉദ്ഘാടനവേദി 'വിവാദ വേദി'യായി. കോന്നി എം.എൽ.എ അടൂർ പ്രകാശി​െൻറ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തി​െൻറ താഴെത്തനിലയുടെയും ഒന്നാം നിലയുടെയും പണി പൂർത്തീകരിച്ചത്. കെട്ടിടത്തിൽ കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രൊപ്പോസ്ഡ് ബൈ അടൂർ പ്രകാശ് എം.എൽ.എ എന്ന് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ബോർഡിൽനിന്ന് അടൂർ പ്രകാശി​െൻറ പേര് മായ്ച്ചുകളഞ്ഞു. പൊതുമരാമത്ത് കെട്ടിടവിഭാഗം ഉന്നത ഉദ്യോഗസ്ഥ​െൻറ നിർദേശപ്രകാരമായിരുന്നു എം.എൽ.എയുടെ പേര് മായ്ച്ചതെന്ന് ആരോപണമുണ്ട്. കൂടാതെ, പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ തയാറാക്കിയ റിപ്പോർട്ടിൽ താഴെത്തനിലയുടെയും ഒന്നാം നിലയുടെയും പണികൾ നേരത്തേ പൂർത്തീകരിച്ചു എന്നും രണ്ടാം നിലയുടെ നിർമാണത്തിനായി 139 ലക്ഷം ചെലവഴിച്ചതായുമാണ് രേഖപ്പെടുത്തിയത്. എന്നാൽ, കോന്നി എം.എൽ.എ അനുവദിച്ച തുകയെപ്പറ്റി പരാമർശമില്ല. ഈ വിഷയങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടുകയും ചെയ്തു. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പത്തനംതിട്ട: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാനും പുതിയ കാര്‍ഡ് ലഭിക്കാനുമുള്ള അവസാനഘട്ട ക്യാമ്പ് ബുധനാഴ്ച മുതല്‍ 25 വരെ നടക്കും. കോന്നി ബ്ലോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ക്ക് 21 മുതല്‍ 25 വരെ കോന്നി ബ്ലോക്ക് ഓഫിസിലും ഇലന്തൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ക്ക് 21 മുതല്‍ 23 വരെ ഇലന്തൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും കോയിപ്രം ബ്ലോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ക്ക് 21 മുതല്‍ 23 വരെ കോയിപ്രം പഞ്ചായത്ത് ഹാളിലും മല്ലപ്പള്ളി ബ്ലോക്കില്‍പെട്ട പഞ്ചായത്തുകള്‍ക്ക് 21 മുതല്‍ 22 വരെ കവിയൂര്‍ പഞ്ചായത്ത് ഹാളിലും സീതത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 22 മുതല്‍ 24 വരെ പഞ്ചായത്ത് ഹാളിലും കാര്‍ഡ് വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷം ലഭിച്ച സ്മാര്‍ട്ട് കാര്‍ഡ് ഈ വര്‍ഷം ഇതുവരെ പുതുക്കാന്‍ സാധിക്കാത്തവര്‍ ഇൻഷുറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു കുടുംബാംഗം എത്തി സൗകര്യം പ്രയോജനപ്പെടുത്തണം. പുതുതായി കാര്‍ഡ് ലഭിക്കാൻ അക്ഷയകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മുഴുവന്‍ കുടുംബാംഗങ്ങളുമായി എത്തി കാര്‍ഡ് എടുക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 7356601165, 9526393820, 9745122246.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.