കാഞ്ഞിരപ്പള്ളി: ചെയ്ത് മൂന്ന് യുവാക്കള്‍. കാഞ്ഞിരപ്പള്ളി പാറത്തോട് അരീക്കല്‍ സിയാദ് ഇബ്രാഹിം, സുഹൃത്തുക്കളായ ചാലക്കുടി വെള്ളൂരാന്‍വീട്ടില്‍ ഡെല്‍വിന്‍ വര്‍ഗീസ്, കൊച്ചി മേടാറത്ത് ബാലമുരുകന്‍ എന്നിവരാണ് മുപ്പത് ദിവസത്തെ യാത്രക്കുശേഷം തിരിച്ചെത്തിയത്. േമയ് രണ്ടിന് കാറില്‍ പുറപ്പെട്ട സംഘം 14 സംസ്ഥാനങ്ങളിലൂടെ 11000 കിലോമീറ്ററാണ് സഞ്ചരിച്ചത്. യാത്രക്ക് മൂന്ന് ലക്ഷത്തോളം രൂപ െചലവായി. ദുൈബയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന മൂവരും വര്‍ഷങ്ങള്‍ നീണ്ട ആലോചനകള്‍ക്കു ശേഷമാണ് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാനുള്ള യാത്രക്ക് തയാറായത്. ഒരു വര്‍ഷത്തെ മുന്നൊരുക്കത്തിനു ശേഷമാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കശ്മീരിലേക്ക് യാത്രതിരിക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍, ജമ്മുകശ്മീര്‍, ഹരിയന, ഡല്‍ഹി, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. കേരളത്തെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിലെ കടുത്ത ചൂട് യാത്രയിലേറെ ബുദ്ധിമുട്ടുണ്ടാക്കി. ഇടക്ക് ടയര്‍ പഞ്ചറായതല്ലാതെ മറ്റ് തടസ്സം ഉണ്ടായില്ലന്നും ഇവര്‍ പറഞ്ഞു. കശ്മീരിലെത്തിയ ശേഷം കര്‍ഫ്യൂ പ്രഖ്യാപനമുണ്ടായത് രണ്ടുദിവസം വീട്ടുകാരുമായി ബന്ധപ്പെടുന്നതിന് തടസ്സമായി. കര്‍ഫ്യൂ പ്രഖ്യാപനത്തിനിടെ പല തടസ്സങ്ങളുമുണ്ടായെങ്കിലും പട്ടാളം സഹായിച്ചാണ് വാഹനം മുന്നോട്ടുപോയത്. അടുത്തതായി അതിര്‍ത്തി രാജ്യങ്ങളായ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും കാര്‍ മാര്‍ഗം യാത്രതിരിക്കാനാണ് ഇവരുടെ പദ്ധതി. ഇതര സംസ്ഥാനങ്ങളെക്കാള്‍ ഏറ്റവും സുന്ദരം കേരളമാണെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.