റേഷന്‍ കാര്‍ഡ് വിതരണം കാഞ്ഞിരപ്പള്ളി: പൊന്‍കുന്നത്തെ എ.ആര്‍.ഡി 24ാം നമ്പര്‍ റേഷന്‍ കടയിലെ കാര്‍ഡ് വിതരണം ചൊവ്വാഴ്ച പൊന്‍കുന്നം പാരിഷ് ഹാളിലും എ.ആര്‍.ഡി 11 േലത് പൊന്‍കുന്നം വ്യാപാരഭവനിലും നടക്കും. ബുധനാഴ്ച എ.ആര്‍.ഡി 161, 116 കടകളിലെ കാര്‍ഡ് വിതരണം കൂവപ്പള്ളി പാരിഷ്ഹാളിലും എ.ആര്‍.ഡി 10 േലത് പട്ടിമറ്റത്ത് റേഷന്‍കടയിലും 31, 69 നമ്പര്‍ കടകളിലേത് ഇടക്കുന്നം എന്‍.എസ്.എസ് ഹാളിലും നടക്കും. 22ന് എ.ആര്‍.ഡി 75, 76, 78, 100, 135 നമ്പര്‍ റേഷന്‍ കടകളിലേത് മണിമല സെൻറ് മേരീസ് പള്ളി പാരിഷ് ഹാളിലും 23ന് 80, 152 നമ്പര്‍ റേഷന്‍ കടകളിലേത് കനകപ്പലം സെൻറ് ജോര്‍ജ് പള്ളി ഹാളിലും എ.ആര്‍.ഡി 95േലത് ചെറുവള്ളി എസ്റ്റേറ്റ് എല്‍.പി സ്‌കൂളിലും നടക്കും. 24ന് എ.ആര്‍.ഡി 77, 85, 101 നമ്പര്‍ കടകളിലെ കാര്‍ഡ് വിതരണം ആലപ്ര എന്‍.എസ്.എസ് കരയോഗം ഹാളിലും നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ആദരിച്ചു എരുമേലി: മുന്‍ കൃഷി അസി. ഡയറക്ടറും ഇടുക്കി ആത്മ പ്രോജക്ട് ഡയറക്ടറുമായ മാത്യു സക്കറിയാസ് തൂങ്കുഴിക്ക് കര്‍ഷകരുടെ ആദരം. എരുമേലിയില്‍ നടന്ന ഗ്രീന്‍ഷോര്‍ കൂട്ടായ്മയില്‍ പൂവത്തോലി ഫാര്‍മേഴ്‌സ് ക്ലബിെൻറ ഉപഹാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ എബ്രഹാം സമ്മാനിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കക്കുഴി, ജില്ല പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുൽ കരീം, ലാലിച്ചന്‍ മുണ്ടപ്ലാക്കല്‍, ലത എബ്രഹാം, എബ്രഹാം ചാലുകുഴി, കെ. നാരായണക്കുറുപ്പ്, ഷാജന്‍ മൂലേപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു. നെല്‍വിത്ത് വിതരണം കാഞ്ഞിരപ്പള്ളി: കരനെല്‍കൃഷി ചെയ്യുന്നതിനാവശ്യമായ വിത്ത് വിതരണത്തിനായി കൃഷി ഭവനിലെത്തിയിട്ടുണ്ട്. 25 സെൻറ് സ്ഥലത്തെങ്കിലും കൃഷി ചെയ്യാന്‍ താൽപര്യമുള്ള കര്‍ഷകര്‍ക്കാണ് വിത്ത് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.