കുറവിലങ്ങാട്: കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ, കാണക്കാരി, മരങ്ങാട്ടുപിള്ളി, പഞ്ചായത്തുകളിൽ . മിക്ക സർക്കാർ ആപത്രികളിലും രോഗികൾക്ക് നിൽക്കാൻ പോലും ഇടമില്ല. ഉഴവൂർ ആശുപത്രി അസൗകര്യങ്ങളുടെ കൂടാരമാണ്. ഇവിടെ ആവശ്യത്തിന് ഡോക്ടർമാരുള്ളതാണ് രോഗികളുടെ ഏക ആശ്രയം. വായന ദിനത്തില്‍ വേറിട്ട പ്രതിഷേധം എരുമേലി: ഗ്രാമപഞ്ചായത്ത് വായനശാലയുടെ ശോ്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വായന ദിനത്തില്‍ എരുമേലി പഞ്ചായത്ത് ഓഫിസ് പടിക്കല്‍ പുസ്തകം വായിച്ചും കവിത ചൊല്ലിയും വേറിട്ട പ്രതിഷേധം അരങ്ങേറി. പഞ്ചായത്ത് വായനശാല ആധുനികവത്കരിക്കുക, റീഡിങ് റൂം ഏര്‍പ്പെടുത്തുക, കൂടുതല്‍ പുസ്തകള്‍ എത്തിക്കുക, പഞ്ചായത്തിലെത്തുന്ന എല്ലാ ദിനപത്രങ്ങളും പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പൊതുപ്രവര്‍ത്തകന്‍ ലൂയിസ് ഡേവിഡ്, എഴുത്തുകാരന്‍ രവീന്ദ്രന്‍ എരുമേലി, കവി കെ.പി. ഓതറ എന്നിവരാണ് പ്രതിഷേധിച്ചത്. വായനശാലക്ക് നിര്‍മിച്ച കെട്ടിടം ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കായി അധികൃതര്‍ മാറ്റുകയായിരുന്നു. ഇതോടെ വായനശാല ഇടുങ്ങിയ മുറിയിലേക്ക് മാറ്റി. ഇവിടെ നിന്നുതിരിയാൻ ഇടമില്ല. വെളിയന്നൂര്‍ വില്ലേജ് ഒാഫിസ് നവീകരണത്തിന് 10 ലക്ഷം അനുവദിച്ചു കുറവിലങ്ങാട്: വെളിയന്നൂര്‍ വില്ലേജ് ഒാഫിസ് മന്ദിരം നവീകരിക്കാൻ അഞ്ചുലക്ഷം രൂപയും വെളിയന്നൂര്‍ പഞ്ചായത്തിെൻറ പുതുക്കിനിര്‍മിച്ച മന്ദിരത്തിന് പ്രവേശനകവാടവും റോഡിനോടുചേര്‍ന്ന് മതില്‍ നിര്‍മിക്കാനുമായി അഞ്ചുലക്ഷം രൂപയും ഉള്‍പ്പെടുത്തി 10 ലക്ഷതിെൻറ വികസനപദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.