ചങ്ങനാശ്ശേരി: ദളിത് കത്തോലിക്ക വനിതസംഘം ആഭിമുഖ്യത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ മാര്‍ ജോസഫ് പൗവത്തില്‍ ഉദ്ഘാടനം ചെയ്തു. മക്കളെ ധാർമികമൂല്യങ്ങളില്‍ വളര്‍ത്തുന്നതില്‍ മുഖ്യ ഉത്തരവാദിത്തം മാതാക്കള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിത കമീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് മിനി റോയി അധ്യക്ഷത വഹിച്ചു. ടോമിച്ചന്‍ കാലായില്‍, ഡി.സി.എം.എസ്. അതിരൂപത ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കായംകുളത്തുശ്ശേരി, ഡി.സി.എം.എസ് അതിരൂപത പ്രസിഡൻറ് ജയിംസ് ഇലവുങ്കല്‍, ഡി.സി.വൈ.എല്‍ പ്രസിഡൻറ് സ്വാതിമോള്‍ പി.എം., ജസി ജോണ്‍, ആന്‍സമ്മ ദേവസ്യ എന്നിവര്‍ സംസാരിച്ചു. പത്താം ക്ലാസ് തുല്യത പരീക്ഷ കോഴ്‌സ് ചങ്ങനാശ്ശേരി: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന പത്താം ക്ലാസ് തുല്യത, ഹയര്‍ സെക്കൻഡറി തുല്യത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് 10ാ ംക്ലാസ് തുല്യത കോഴ്‌സിലേക്കും 22 വയസ്സ് പൂര്‍ത്തിയായ 10-ാം ക്ലാസ് പാസായവര്‍ക്ക് ഹയര്‍ സെക്കൻഡറി കോഴ്‌സിലേക്കും അപേക്ഷിക്കാം. ഉപരിപഠനം, പ്രമോഷന്‍, പി.എസ്.സി പരീക്ഷ എന്നിവക്ക് അര്‍ഹതയുണ്ട്. അപേക്ഷേഫാറം പായിപ്പാട് വൈ.എം.എ ഗ്രന്ഥശാലയില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷതര മിഷന്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്-: 9995517950.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.