കോട്ടയം: നീറിക്കാട്ട് രണ്ടു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ വെട്ടിപ്പരിക്കേൽപിച്ച് കവർച്ച നടത്തിയ കേസിൽ രക്ഷപ്പെട്ട പ്രതിയും പിടിയിലായതായി സൂചന. സംഭവത്തിൽ നേരത്തേ തമിഴ്നാട് ശിവഗംഗ സ്വദേശികളായ സംഘത്തലവൻ ശെൽവരാജ്, രാജ്കുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. രാജ്കുമാറിെൻറ സഹോദരൻ അരുൾരാജാണ് രക്ഷപ്പെട്ടത്. ഇയാളെ തമിഴ്നാട് അതിർത്തിയിൽ കുമളി ഭാഗത്തുനിന്ന് പിടികൂടിയതായാണ് വിവരം. നീറിക്കാട് അയ്യങ്കോവിൽ മഹാദേവക്ഷേത്രത്തിെൻറ പരിസരത്തെ മൂന്നു വീടുകളിൽ ചൊവ്വാഴ്ച അർധരാത്രിയായിരുന്നു മോഷണപരമ്പര. അടിവസ്ത്രം മാത്രം ധരിച്ചെത്തിയ മോഷ്ടാക്കൾ വീട്ടുകാരെ അടിച്ചുവീഴ്ത്തിയശേഷം സ്വർണം കവരുകയായിരുന്നു. മോഷ്ടാക്കളുെട ആക്രമണത്തിൽ തെക്കേച്ചേനയ്ക്കൽ അമ്മനത്ത് റോയി (45), ഭാര്യ ഡെയ്സി (38), ഇടപ്പള്ളി കുഞ്ഞ് (50), ഭാര്യ ശോഭ (45) എന്നിവർക്ക് വെേട്ടറ്റിരുന്നു. ഇലവുങ്കൽ മോഹനെൻറ വീടിെൻറ വാതിൽ തകർത്തെങ്കിലും ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്്ടാക്കൾ രക്ഷപ്പെട്ടു. മോഷ്ടാക്കളുടെ ആക്രമണത്തിൽ ഡെയ്സിയുടെ കാഴ്ചയും തകരാറിലായിരുന്നു. രണ്ടുവീട്ടിൽനിന്നുമായി നാലര പവൻ സ്വർണമാണ് സംഘം കവർന്നത്. വിവരമറിഞ്ഞ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ ഒറവയ്ക്കൽ ഭാഗത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കിൽ കണ്ടെത്തിയ മൂന്നുപേരെ പിടികൂടുകയായിരുന്നു. ഇവരിൽ ഒരാൾ രക്ഷപ്പെട്ടു. തുടർന്ന് കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്തപ്പോഴാണ് അരുൾരാജാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. തുടർന്ന് ഇയാളെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ തമിഴ്നാട് പൊലീസിെൻറ സഹായവും തേടിയിരുന്നു. കസ്റ്റഡിയിലെടുത്തവർ കൂലിപ്പണിക്ക് വന്നവരാണെന്ന് ആവർത്തിച്ചതും മേൽവിലാസം പലതവണ മാറ്റിപ്പറഞ്ഞതും അന്വേഷണ സംഘത്തെ ഏറെ കുഴക്കിയിരുന്നു. അമയന്നൂർ ഭാഗത്തുനിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയാണ് ഇവർ കവർച്ച നടത്തിയത്. പത്തിലേറെ വീടുകളിൽ കവർച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ നീറിക്കാട് ഭാഗത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.