കോട്ടയം: മഴ മുതലെടുത്ത് മോഷണം നടത്താൻ തമിഴ്നാട്ടിലെ ശിവഗംഗയിൽനിന്ന് കൂടുതൽ മോഷ്ടാക്കൾ ജില്ലയിൽ എത്തിയെന്ന സംശയത്തിൽ പൊലീസ്. കഴിഞ്ഞദിവസം നീറിക്കാെട്ട മൂന്നുവീടുകളിൽ കയറി വീട്ടുകാരെ വെട്ടിപ്പരിക്കേൽപിച്ചശേഷം കവർച്ച നടത്തിയത് ശിവഗംഗയിൽനിന്നുള്ള മൂന്നംഗ സംഘമായിരുന്നു. ഇവർക്കൊപ്പം വലിയൊരു സംഘവും എത്തിയതായാണ് നീറിക്കാട് സംഭവത്തിൽ കസ്റ്റഡിയിലുള്ളവരിൽനിന്ന് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. കച്ചവടം, കൂലിപ്പണി എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി എത്തിയതെന്നു തെറ്റിദ്ധരിപ്പിച്ച് പകൽ വീടുകൾ നിരീക്ഷിച്ച ശേഷം രാത്രിയിൽ മോഷണം നടത്തുകയെന്നതാണ് സംഘത്തിെൻറ രീതി. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാൻ ചെറുസംഘങ്ങളായാണ് ഇവർ മോഷണത്തിനിറങ്ങിയത്. നീറിക്കാട്ട് ഒരുസംഘം പിടിയിലാെയങ്കിലും മറ്റുള്ളവർ ജില്ലയിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇവർക്കായി വ്യാപക തിരച്ചിൽ തുടങ്ങിയ പൊലീസ് വാഹനപരിശോധനയും കർശനമാക്കിയിട്ടുണ്ട്. നീറിക്കാട് അയ്യങ്കോവിൽ മഹാദേവക്ഷേത്രത്തിെൻറ പരിസരത്തെ മൂന്നു വീടുകളിൽ കഴിഞ്ഞദിവസം രാത്രി 12.30 മുതലായിരുന്നു മോഷണ പരമ്പര നടന്നത്. അടിവസ്ത്രം മാത്രം ധരിച്ചെത്തിയ മോഷ്ടാക്കൾ വീട്ടുകാരെ അടിച്ചുവീഴ്ത്തിയശേഷം രണ്ടു വീട്ടിൽ കവർച്ച നടത്തുകയായിരുന്നു. ആദ്യം തെക്കേച്ചാലയ്ക്കൽ അമ്മനത്തുവീടിെൻറ അടുക്കളവാതിൽ കുത്തിത്തുറന്ന് വീടിെൻറ കിടപ്പുമുറിയിലെത്തിയ മോഷ്ടാക്കൾ റോയിയുടെ ഭാര്യ ഡെയ്സിയുടെ മൂന്നു പവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തു. മാല പൊട്ടിക്കുന്നതറിഞ്ഞ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് മോഷ്ടാക്കളെ പ്രതിരോധിക്കാൻ ശ്രമിച്ച ഡെയ്സിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ മോഷ്ടാക്കൾ കൈയിൽ കിടന്ന വള ഉൗരിയെടുക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് ഉണർന്ന റോയിയെ സംഘത്തിലെ ഒരാൾ തലക്കടിച്ചുവീഴ്ത്തി. ഇരുമ്പുകമ്പി ഉപയോഗിച്ചു വീണ്ടും തലയിൽ അടിച്ചെങ്കിലും കൈ ഉപയോഗിച്ചു തടഞ്ഞതിനാൽ കൈയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വള ഉൗരിയെടുക്കാനുള്ള ശ്രമം പ്രതിരോധിച്ച ഡെയ്സിയുടെ മുഖത്ത് ഇടിച്ചു വീഴ്ത്തിയ ശേഷം മോഷ്ടാക്കൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിലേക്കു പോയി അരമണിക്കൂറിനു ശേഷം ഇടപ്പള്ളി കുഞ്ഞിെൻറ വീടിനു നേരെ ആക്രമണമുണ്ടായത്. കുഞ്ഞിെൻറ വീടിെൻറ വാതിൽ പൊളിച്ച് ഉള്ളിൽ കടന്ന സംഘം കുഞ്ഞിെൻറ ഭാര്യയുടെ ഒന്നര പവെൻറ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോഷണം തടഞ്ഞ കുഞ്ഞിനെ അടിച്ചുവീഴ്ത്തി ക്രൂരമായി മർദിച്ചു. നിലത്തുവീണ കുഞ്ഞിനെ നിലത്തിട്ടു ചവിട്ടിയ സംഘം മാലയുമായി രക്ഷപ്പെട്ടു. 10 മിനിറ്റിനുശേഷം ഇതിനു തൊട്ടടുത്തുള്ള ഇലവുങ്കൽ മോഹനെൻറ വീടിെൻറ അടുക്കള വാതിൽ സംഘം തല്ലിത്തകർത്തു. ശബ്്ദം കേട്ട് വീട്ടുകാർ ഉണർന്നു ലെറ്റിട്ടതോടെ മോഷ്ടാക്കൾ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ആക്രമണ വിവരം അറിഞ്ഞ നിമിഷം മുതൽ വിശ്രമിക്കാതെ പ്രവർത്തിച്ചതിെൻറ ഫലമുണ്ടായ സന്തോഷത്തിലാണ് ജില്ലയിലെ പൊലീസ് സേന. നീറിക്കാട്ട് ആക്രമണമുണ്ടായെന്നറിഞ്ഞ നിമിഷം തന്നെ അയർക്കുന്നം പൊലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചിരുന്നു. തുടർന്നു പത്തിലേറെ പൊലീസ് ജീപ്പുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അയർക്കുന്നത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നാടെങ്ങും അരിച്ചുപെറുക്കി. ഇതിനിടെയാണ്, രണ്ടുപേർ ഒറവയ്ക്കലിനു സമീപത്തുനിന്ന് പിടികൂടുന്നത്. പിന്നീട്, തണ്ടാശ്ശേരി ഭാഗത്തു നടത്തിയ തിരച്ചിലിൽ മോഷ്ടാക്കളുടേതെന്നു കരുതുന്ന തോർത്തുകൾ, മദ്യം എന്നിവ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.