കോട്ടയം: ജനിച്ചത് രാജസ്ഥാനിൽ, പഠിച്ചത് എയിഡഡ് സ്കൂളിൽ, നേടിയത് എല്ലാ വിഷയത്തിനും എ പ്ലസ്. രാജസ്ഥാൻ സ്വദേശികളായ സലിംഖാൻ–റോഷ്നി ദമ്പതികളുടെ മൂന്നു മക്കളും കേരള സിലബസുള്ള പൊതുവിദ്യാലയത്തിൽ പഠിച്ചാണ് പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഇളയ മകൾ റുക്സാന പുനർമൂല്യനിർണയത്തിലൂടെ മുഴുവൻ എ പ്ലസ് വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് നാട്ടുകാരുടെ അഭിനന്ദനങ്ങൾ കുടുംബത്തിലേക്കെത്തിയത്. പഠിച്ച കോട്ടയം സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതരും നേട്ടത്തിൽ സന്തോഷം അറിയിച്ചു.റുക്സാനയുടെ മൂത്ത സഹോദരി എസ്. ഗുസൻ ആണ് ആദ്യം മുഴുവൻ എ പ്ലസ് നേട്ടം വീട്ടിലെത്തിച്ച് മാതൃകയായത്. പിന്നാലെ അടുത്ത വർഷം അനുജത്തി സമീനയും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. അസോസിയേറ്റഡ് റോഡ് കരിയേഴ്സ് ലിമിറ്റഡ് എന്ന പാർസൽ കമ്പനി ഉദ്യോഗസ്ഥനായ സലിംഖാൻ കോട്ടയം നാഗമ്പടത്തെ സ്ഥാപനത്തിലേക്ക് സ്ഥലംമാറി വന്നതാണ്. മക്കൾ മൂവരെയും പൊതുവിദ്യാലയത്തിലാണ് ചേർത്തത്. വീട്ടിൽ കൂടുതലും മലയാളം സംസാരിച്ചും ഈ രാജസ്ഥാനി കുടുംബം മലയാളികൾക്കും മാതൃകയാണ്. കോട്ടയം വാരിശ്ശേരിയിൽ 13 വർഷം മുമ്പാണ് ഇവർ താമസമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.