മുണ്ടക്കയം: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലമെത്തിയതിനെ പിന്നാലെ പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർഥികളുടെ നെട്ടോട്ടം. ഹൈകോടതി വിധിയനുസരിച്ച് ഫലം വന്ന് മൂന്നുദിവസം കൂടിയാണ് സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സംസ്ഥാന സിലബസിൽ പ്ലസ് വണിന് അപേക്ഷിക്കാൻ കഴിയുക. പ്രവേശത്തിന് അപേക്ഷ നല്‍കേണ്ട അവസാന ദിവസം തിങ്കളാഴ്ചയാണ്. പ്രവേശന അപേക്ഷക്ക് ഒരുദിനം മാത്രം, വിദ്യാർഥികൾ ആശയക്കുഴപ്പത്തിലാണ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ശനിയാഴ്ച എത്തിയപ്പോൾ ഒാണ്‍ലൈന്‍ രജിസ്ട്രേഷന് ഇൻറര്‍നെറ്റ് കഫേകളിലേക്ക് വിദ്യാര്‍ഥികള്‍ എത്തിയെങ്കിലും വൈദ്യുതി തടസ്സവും വെബ്സൈറ്റിലെ തടസ്സവുമെല്ലാമായപ്പോള് പലര്‍ക്കും രജിസ്ട്രേഷന് ചെയ്യാനാവാതെപോയി. രജിസ്ട്രേഷന് നടത്തിയവര്‍ക്ക് രേഖകള്‍ സ്കൂളിലെത്തിക്കാനും കഴിഞ്ഞില്ല. ഞായറാഴ്ച അവധിയായതിനാല്‍ വിദ്യാർഥികള്‍ വെട്ടിലായി. തിങ്കളാഴ്ച രാവിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്ത് സ്കൂളുകളില്‍ പേപ്പര്‍ എത്തിക്കുകയെന്നത് അസാധ്യമാെണന്നത് കുട്ടികെളയും രക്ഷിതാക്കെളയും ആശങ്കയിലാക്കി. ഏതെങ്കിലും കാരണവശാല്‍ വൈദ്യുതി തടസ്സമോ വെബ്സൈറ്റ് പ്രശ്നമോ ഉണ്ടായാല്‍ രജിസ്ട്രേഷന് ചെയ്യാനാവില്ല. അഥവ രജിസ്ട്രേഷന് നടത്തുന്നവര്‍ക്ക് ഒന്നിലധികം ജില്ലകളില്‍ അപേക്ഷ എത്തിക്കുന്നതും പ്രതിസന്ധിയാവും. സര്‍ക്കാര്‍ ഇനിയും അപേക്ഷക്ക് സമയം നീട്ടി നല്കിയിെല്ലങ്കില് ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.