കോട്ടയം: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകൾ സമർപ്പിച്ച പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകൾക്കും ഡി.പി.സി അംഗീകാരം ലഭിച്ച ആദ്യ ജില്ലയാണ് കോട്ടയം. വികസനഫണ്ടിനത്തിൽ 60.68 കോടിയും മെയിൻറനൻസ് ഫണ്ടിനത്തിൽ 6.48 കോടിയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. കാർഷിക മേഖലയുടെ വികസനത്തിനായി വാഴൂർ ബ്ലോക്കിെൻറ നേരങ്ങാടി, കിസാൻ ആശ്വാസ് പദ്ധതി, മാലിന്യ പ്രശ്ന പരിഹാരത്തിനായി പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റുകൾ, ളാലം ബ്ലോക്കിലെ ബയോമെഡിക്കൽ വേസ്റ്റ് നിർമാർജന യൂനിറ്റ്, ആരോഗ്യ മേഖലയിൽ ഡയാലിസിസ് യൂനിറ്റുകൾ, പാലിയേറ്റിവ് കെയർ യൂനിറ്റുകൾ, കടുത്തുരുത്തി ബ്ലോക്കിലെ പട്ടികജാതിക്കാർക്കുള്ള ആധുനിക ശ്മശാനം, കിണർ റീചാർജിങ്, ഗ്രാമീണ റോഡുകളുടെ നിർമാണം-മെച്ചപ്പെടുത്തൽ, വൈദ്യുതി ലൈൻ നീട്ടൽ, സോളാർ ലൈറ്റ് സ്ഥാപിക്കൽ തുടങ്ങി ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന നിരവധി പദ്ധതികളാണ് ബ്ലോക്കിലെ പഞ്ചായത്തുകൾ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അസി. െഡവലപ്മെൻറ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.