തൊടുപുഴ: പിതാവിെൻറ പോക്കറ്റിൽനിന്ന് പണമെടുത്ത് പഫ്സ് വാങ്ങി കഴിച്ചതിന് ഒമ്പതു വയസ്സുകാരനെ മാതാവ് തീക്കൊള്ളികൊണ്ട് പൊള്ളലേൽപിച്ചു. തൊടുപുഴ കുമാരമംഗലം സ്വദേശിനിയായ മാതാവിെന പൊലീസ് അറസ്റ്റ് െചയ്തു. മൂന്നാം ക്ലാസ് വിദ്യാർഥിയായ മകനെ മാതാവ് മുഖത്തും വയറിനുമാണ് പെള്ളലേൽപിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഒമ്പതു വയസ്സുകാരനും ആറു വയസ്സുകാരനായ സഹോദരനും പഫ്സ് കഴിക്കുന്നത് കണ്ട മാതാവ് പൈസ എവിടെനിന്ന് കിട്ടിയെന്ന് ചോദ്യം െചയ്തു. പലവട്ടം ചോദിച്ചിട്ടും മറുപടി പറയാതെ വന്നപ്പോൾ അടുപ്പിൽ കത്തിക്കൊണ്ടിരുന്ന തീക്കൊള്ളികൊണ്ട് ദേഹത്ത് കുത്തി പൊള്ളിക്കുകയായിരുന്നുവെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസർ പറഞ്ഞു. നിലവിളികേട്ട് നോക്കിയ അയൽവാസികളിലൊരാളാണ് പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടത്. ഇയാൾ സമീപത്തെ അംഗൻവാടിയിൽ അറിയിച്ചതിനെത്തുടർന്ന് അംഗൻവാടി വർക്കർ ഖദീജ സ്ഥലത്തെത്തിയപ്പോൾ പൊള്ളലേറ്റ കുട്ടിയും അനിയനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് വ്യാഴാഴ്ച രാവിലെ ഖദീജ ഐ.സി.ഡി.എസ് സൂപ്പർവൈസറെ വിവരം അറിയിക്കുകയും ഇവർ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ഷംനാദിന് വിവരം കൈമാറുകയും ചെയ്തു. തുടർന്ന് രാവിലെ 10.30ഒാടെ പ്രൊട്ടക്ഷൻ ഓഫിസർമാരിലൊരാളായ ജോമറ്റ് ജോർജ് അംഗൻവാടി വർക്കറെയും ഐ.സി.ഡി.എസ് സൂപ്പർവൈസറെയും കൂട്ടി കുട്ടിയുടെ വീട്ടിലെത്തി. അപ്പോഴും കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് കുട്ടിയെ തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിെൻറ പോക്കറ്റിൽനിന്ന് 10 രൂപയെടുത്ത് പഫ്സ് വാങ്ങിയതിനാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെയും അനിയെൻറയും സംരക്ഷണം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് ഏറ്റെടുത്തു. സ്കൂൾ തുറക്കുന്ന ദിവസമായിട്ടും കുട്ടികളെ സ്കൂളിൽ അയച്ചിരുന്നില്ല. പലപ്പോഴും കുട്ടിക്ക് ഇത്തരം ക്രൂരമായ ശിക്ഷകൾ ഉണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. നിലവിളിക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിവെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. തൊടുപുഴ എസ്.െഎ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീേട്ടാടെയാണ് മാതാവിെന അറസ്റ്റ് ചെയ്തത്. കുട്ടികളെ ഇരുവരെയും ജില്ല ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.