പാർലമെൻറിലെ ലീഗ് നിലപാട്: ബി.ജെ.പി ബന്ധത്തിന് തെളിവ് -െഎ.എൻ.എൽ കോഴിക്കോട്: കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പാർലമെൻറിൽ സി.പി.എം എം.പിമാർ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലും തുടർന്നു നടന്ന ബഹളത്തിലും നിശ്ശബ്ദത പാലിച്ച മുസ്ലിം ലീഗ് നിലപാട് ലീഗ്-ബി.ജെ.പി ബന്ധം പ്രാദേശികമല്ലെന്നതിന് ഉദാഹരണമാണെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസും ആർ.എസ്.പിയും ഉൾപ്പെടെ മുഴുവൻ പ്രതിപക്ഷ കക്ഷികളും ഇൗ വിഷയത്തിൽ ശക്തമായ പ്രക്ഷോഭമാണ് പാർലമെൻറിൽ ഉയർത്തിയത്. ദേശീയതലത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിക്കും സംഘ്പരിവാർ ശക്തികൾക്കുമെതിരെ ഉയരുന്ന ആരോപണത്തിൽ സംഘ്പരിവാരങ്ങളെ പിന്തുണച്ചതോടെ മുസ്ലിം ലീഗ് അതിെൻറ ന്യൂനപക്ഷ വിരുദ്ധ കച്ചവട രാഷ്ട്രീയം കേന്ദ്രത്തിലും പുറത്തെടുത്ത് തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.