കോട്ടയം: 50 വർഷം പിന്നിട്ട അധ്യയനത്തിെൻറ ഒാർമകളുടെ നിറവിൽ മാന്നാനം കെ.ഇ കോളജിലെ ഇക്കണോമിക്സ് വിഭാഗം. 1967ലാണ് കോളജിൽ ഇക്കണോമിക്സ് വിഭാഗം ആരംഭിച്ചത്. 1981ൽ പി.ജി ഡിപ്പാർട്മെൻറും 2013ൽ റിസർച് ഡിപ്പാർട്മെൻറുമായി ഇക്കണോമിക്സ് വിഭാഗം ഉയർത്തപ്പെട്ടു. നിലവിൽ 130 ഡിഗ്രി വിദ്യാർഥികളും 30 പി.ജി വിദ്യാർഥികളും 10 പിഎച്ച്.ഡി വിദ്യാർഥികളും പഠനം നടത്തുന്നു. സിവിൽ സർവിസ് പരിശീലനവും നടത്തുന്നു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരമ്പുഴ പഞ്ചായത്തിലെ ആദ്യ 11 വാർഡിലെ മികച്ച കർഷകനെയും കർഷകത്തൊഴിലാളിയെയും ആദരിക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 24ന് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. മാനേജർ ഫാ.എതിരേറ്റ് അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ സുവർണ ജൂബിലി ലോഗോ പ്രകാശനം സുരേഷ് കുറുപ്പ് എം.എൽ.എയും പഞ്ചായത്ത് സർവേ ഉദ്ഘാടനം എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യനും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.