സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണം ^പി.സി. ജോര്‍ജ്

സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണം -പി.സി. ജോര്‍ജ് കോട്ടയം: അതിരൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി പൊതുവിപണിയില്‍ ഇടപെടണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. ഇതിനായി ഒരു ജനകീയ സര്‍ക്കാറിനുള്ള വിപുല അധികാരങ്ങള്‍ ഉപയോഗിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ആരും നിയന്ത്രിക്കാനില്ലാത്ത ഇടമായി കമ്പോളങ്ങള്‍ മാറി. പൊതുവിതരണ ശൃംഖല തകര്‍ന്നതും ജി.എസ്.ടിയിലെ അശാസ്‌ത്രീയതയും കൂടിയായപ്പോള്‍ സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. കേരള ജനപക്ഷം സംഘടിപ്പിച്ച ജനശ്രദ്ധ സായാഹ്നത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്‍, സെബി പറമുണ്ട, മാത്യു വേഗത്താനം, ലിസി സെബാസ്‌റ്റ്യന്‍ ചാലക്കൽ, കുട്ടിച്ചന്‍ ഫിലിപ്, ബിജു പീറ്റര്‍, സുഭാഷ് ചിങ്ങവനം, പി.കെ. ശിവന്‍, മഞ്ജു ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.