റവന്യൂ ഓഫിസുകൾ അഴിമതിയുടെ കേന്ദ്രങ്ങൾ -ഇൻഫാം കോട്ടയം: സംസ്ഥാനത്തെ റവന്യൂ ഓഫിസുകൾ അഴിമതിയുടെ കേന്ദ്രങ്ങളായി അധഃപതിച്ചെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. കൈക്കൂലി കൊടുക്കാതെ റവന്യൂ ഓഫിസുകളിൽ കാര്യങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. തലമുറകളായി കൈവശമിരുന്ന കരമടച്ചിരുന്ന ഭൂമി റീസർവേയുടെ മറവിൽ നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. ചെമ്പനോടയിലെ വില്ലേജ് ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്ത് 24 മണിക്കൂറിനുള്ളിൽ കലക്ടർ ഇടപെട്ട് കരമടച്ച രസീത് നൽകിയപ്പോൾ റവന്യൂ ഉദ്യോഗസ്ഥരുടെ അഴിമതിയും കൃത്യവിലോപവും പുറത്തുവന്നു. നിയമങ്ങൾ വളച്ചൊടിച്ചും പൊതുസമൂഹത്തെ േദ്രാഹിച്ചും റവന്യൂ ഉദ്യോഗസ്ഥരുടെ സമീപനം അതിരുകടക്കുകയാണ്. കോഴിക്കോട് പുതുപ്പാടിയിലെ കർഷകർക്ക് ഭൂമിയുടെ കരമടക്കൽ നിഷേധിച്ചിരിക്കുന്നത് ധിക്കാരപരമാണ്. പുതുപ്പാടിയിലെ ജനകീയ സത്യഗ്രഹസമരത്തിന് ഇൻഫാമിെൻറ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.