മിശ്രവിവാഹിതരുടെ മക്കൾ ജാതി സർട്ടിഫിക്കറ്റിന്​ കാത്തിരിക്കേണ്ടി വരുന്നത്​ നിർഭാഗ്യകരം ^മനുഷ്യാവകാശ കമീഷൻ

മിശ്രവിവാഹിതരുടെ മക്കൾ ജാതി സർട്ടിഫിക്കറ്റിന് കാത്തിരിക്കേണ്ടി വരുന്നത് നിർഭാഗ്യകരം -മനുഷ്യാവകാശ കമീഷൻ തൊടുപുഴ: മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ അനന്തമായി കാത്തിരിക്കേണ്ടി വരുന്നത് നിർഭാഗ്യകരമെന്ന് മനുഷ്യാവകാശ കമീഷൻ. ഇത് സംബന്ധിച്ച പരാതിയിൽ മിശ്രവിവാഹിത ദമ്പതികളുടെ മകന് മൂന്നാഴ്ചക്കകം ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ജാതി സർട്ടിഫിക്കറ്റിന് മൂന്നുവർഷം കാത്തിരിക്കേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും ഇത് ന്യായീകരിക്കത്തക്കതല്ലെന്നും പരാതി പരിഗണിച്ച കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് പറഞ്ഞു. മിശ്രവിവാഹിതർക്ക് േപ്രാത്സാഹനമെന്ന നിലയിൽ സർക്കാർ പല ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും അവരുടെ മക്കളുടെ വിദ്യാഭ്യാസം അടക്കം വിവിധ ആവശ്യങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റിനായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. തൊടുപുഴ ഇലപ്പിള്ളി ജോയി ജോസഫി​െൻറ പരാതിയിലാണ് ഉത്തരവ്. പരാതിക്കാര​െൻറ മക​െൻറ വിദ്യാഭ്യാസ ആവശ്യത്തിനാണ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. കമീഷൻ തൊടുപുഴ തഹസിൽദാറിൽനിന്ന് വിശദീകരണം തേടിയിരുന്നു. പരാതിക്കാര​െൻറ പിതാവ് ക്രിസ്ത്യൻ മലയരയ വിഭാഗത്തിലും അമ്മ മാർത്തോമ വിഭാഗത്തിലുമാണെന്ന് വിശദീകരണത്തിൽ പറയുന്നു. പരാതിക്കാര​െൻറ ഭാര്യ പെന്തക്കോസ്ത് വിഭാഗത്തിലും. മിശ്രവിവാഹിതരുടെ രണ്ടാം തലമുറയിലെ കുട്ടിക്ക് ജാതി തിട്ടപ്പെടുത്തി കിട്ടുന്നത് സംബന്ധിച്ച് കിർത്താഡ്സിൽനിന്ന് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ജാതി തിട്ടപ്പെടുത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുകയുള്ളൂവെന്നും തഹസിൽദാർ റിപ്പോർട്ട് നൽകി. പരാതിക്കാര​െൻറ മകന് അടിയന്തരമായി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ തൊടുപുഴ തഹസിൽദാർക്കൊപ്പം കിർത്താഡ്സ് ഡയറക്ടറും നടപടി സ്വീകരിക്കണമെന്ന് പി. മോഹനദാസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.