മൊഴിമാറ്റാൻ സമ്മർദമെന്ന്​ പീഡനക്കേസിലെ ഇര; അന്വേഷിക്കാൻ കോടതി നിർദേശം

അടിമാലി: പീഡനക്കേസില്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കാൻ പൊലീസിന് കോടതി നിർദേശം. അടിമാലിയിലെ ഹോമിയോ ഡോക്ടര്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കോടതി നടപടി. വെള്ളിയാഴ്ച 5.30ന് യുവതിയും സഹോദരിയും മരുന്നുവാങ്ങാന്‍ ആശുപത്രിയില്‍ എത്തുകയും പരിശോധനക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയെ അടിമാലി മജിസ്ട്രേറ്റിനുമുന്നില്‍ വെള്ളിയാഴ്ച രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് എത്തിച്ചിരുന്നു. ഈ സമയം പൊലീസ് എടുത്ത മൊഴിയും കൈമാറി. പൊലീസ് നല്‍കിയ മൊഴിപ്പകര്‍പ്പും പെണ്‍കുട്ടി മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കിയ മൊഴിയും വ്യത്യസ്തമായിരുന്നു. ഇക്കാര്യം മജിസ്ട്രേറ്റ് തിരക്കിയപ്പോള്‍ മൊഴിമാറ്റാൻ തനിക്ക് ഡോക്ടറിൽനിന്ന് സമ്മര്‍ദം ഉണ്ടായെന്നും അതിനാലാണ് മാറ്റിയതെന്നും പെണ്‍കുട്ടി അറിയിച്ചു. ഫോണിലാണ് സ്വാധീനിക്കാൻ ശ്രമിച്ചതേത്ര. ഇതോടെയാണ് സംഭവം സംബന്ധിച്ച് അന്വേഷിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചത്. പീഡനശ്രമത്തിന് അറസ്റ്റിലായ അടിമാലി എസ്.എന്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടറായ ഇരുട്ടുകാനം കല്ലാനിക്കല്‍ ഡോ. കെ.എസ്. റോയിയെ (58) റിമാൻഡ് ചെയ്തു. TDG1 അറസ്റ്റിലായ ഡോ. കെ.എസ്. റോയി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.