മദ്യപിച്ച്​ വാഹനമോടിച്ച 33പേർ പിടിയിൽ

കോട്ടയം: . ജില്ലയിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. അമിതവേഗതയില്‍ വാഹനമോടിച്ചതിന് 122 പേരും ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഒമ്പതുപേർക്കെതിരെയും അപകടകരമായി വാഹനമോടിച്ചതിന് 46 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് 11പേർക്കെതിരെയും ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് മൂന്നുപേർക്കെതിരെയും പൊലീസ് കേസെടുത്തു. നഗരത്തിൽ വൺവേ ലംഘിച്ച് വാഹനമോടിച്ച 62 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 'സഹജ'യുടെ പ്രകാശനം നാളെ കോട്ടയം: ജില്ല പൊലീസി​െൻറ വനിത സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി തയാറാക്കിയ സുവനീർ 'സഹജ'-യുടെ പ്രകാശനം തിങ്കളാഴ്ച വൈകീട്ട് നാലിന് ബസേലിയസ് കോളജ് ഒാഡിറ്റോറിയത്തിൽ നടക്കും. എ.ഡി.ജി.പി ഡോ. ബി. സന്ധ്യ പ്രകാശനം നിർവഹിക്കും. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധം എങ്ങനെ നടപ്പാക്കാം, നിയമപരമായ സഹായങ്ങള്‍ എന്തൊക്കെ തുടങ്ങിയവയാണ് മാസികയുടെ ഉള്ളടക്കം. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമപരമായ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 3000ത്തിൽ അധികം ഇതര സംസ്ഥാന മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ് ഉദ്യോഗസ്ഥെരയും സെൽഫ് ഡിഫൻസ് പ്രോഗ്രാമിന് മാർഗനിർേദശം നൽകി വിജയകരമാക്കിയ ഭരണവിഭാഗം ഡിവൈ.എസ്.പിയെയും വനിത പൊലീസ് ഇൻസ്പെക്ടെറയും ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.