വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള പഠന സമ്പ്രദായത്തിനാണ് ഇനി പ്രസക്തി -സ്പീക്കർ കോട്ടയം: വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള പഠനസമ്പ്രദായത്തിനു മാത്രമാണ് പുതിയ കാലഘട്ടത്തിൽ പ്രസക്തിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സമൂഹത്തിൽനിന്നും വിദ്യാലയങ്ങളിൽനിന്നും ലഭിക്കുന്ന അറിവുകളെ കൂട്ടിയോജിപ്പിക്കുേമ്പാൾ മാത്രമേ, വിദ്യാഭ്യാസം സാർഥകമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം നിയമസഭ നിയോജക മണ്ഡലത്തിലെ േകരള, സി.ബി.എസ്.ഇ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ആദരിക്കുന്നതിനുള്ള 'കോട്ടയം എം.എൽ.എ എജുക്കേഷനൽ എക്സലൻസ് അവാർഡ് സമർപ്പണം പ്രതിഭ സംഗമം 2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി, മുൻ പ്രസിഡൻറ് ലതിക സുഭാഷ്, കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ശശീന്ദ്രനാഥ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സണ്ണി പാമ്പാടി, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിസി ബോബി, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ആർ. സുനിൽകുമാർ, ജില്ല പഞ്ചായത്ത് അംഗം ലിസമ്മ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിനോദ് പെരുഞ്ചേരി, ഗ്രാമപഞ്ചായത്ത് അംഗം രജനി സന്തോഷ്, ഗിരിദീപം ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വർഗീസ് കൈപ്പനടുക്ക, ഗിരിദീപം സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് ബിജിലി, മാത്യു കൊല്ലമലക്കരോട്ട് എന്നിവർ സംസാരിച്ചു. അറുനൂറിൽപരം വിദ്യാർഥികളും 29 സ്കൂളുകളും പുരസ്കാരം ഏറ്റുവാങ്ങി. ഉദ്ഘാടനത്തിനു മുമ്പ് കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ നയിച്ച മോട്ടിവേഷൻ ക്ലാസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.