അനാഥരോഗിയെ ആശുപത്രിക്കുമുന്നിൽ ഉപേക്ഷിച്ച്​ ആംബുലൻസ്​ ഡ്രൈവർ കടന്നു

ഗാന്ധിനഗർ (േകാട്ടയം): രോഗിയെ തിരികെ കൊണ്ടുപോകാത്തതിനാൽ രേഖകളടങ്ങുന്ന ആശുപത്രി രജിസ്റ്റർ ഡോക്ടർമാർ പിടിച്ചുവെച്ചെന്നാേരാപിച്ച് ആംബുലൻസ് ഡ്രൈവർ പൊലീസിൽ പരാതി നൽകി. തുടർന്ന് രോഗിയെ തിരികെകൊണ്ടുപോവുകയും രജിസ്റ്റർ ബുക്ക് നൽകി പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 11.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. വൈകീട്ട് അഞ്ചിന് ആന്ധ്ര ചിറ്റൂർ സ്വദേശിയായ മനോജ് എന്ന രോഗിയെ എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. മറ്റ് േരാഗങ്ങളൊന്നും ഇല്ലാത്തതിനാൽ അടുത്തദിവസം ഫിസിയോതെറപ്പി ഒ.പിയിൽ എത്തിക്കാൻ പറഞ്ഞ് എറണാകുളത്തേക്ക് തിരികെപോകാൻ ഡോക്ടർമാർ നിർദേശിച്ചു. ഇതറിഞ്ഞ ആംബുലൻസ് ഡ്രൈവർ രോഗിയെ അത്യാഹിതവിഭാഗം കാർ പോർച്ചിനടുത്ത് ഇരുത്തിയശേഷം കടന്നു. എന്നാൽ, രാത്രി പത്തിന് മറ്റൊരു അനാഥരോഗിയുമായി ഇതേ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അത്യാഹിത വിഭാഗത്തിൽ എത്തിച്ച ഇൗ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ ആദ്യം കൊണ്ടുവന്ന രോഗിയെ തിരികെകൊണ്ടുപോകാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാൻ ഡ്രൈവർ തയാറാകാതെ രേഖകൾ തിരികെവാങ്ങാതെപോയി. തുടർന്ന് ആംബുലൻസ് ഡ്രൈവർ ഗാന്ധിനഗർ സ്റ്റേഷനിലെത്തി രോഗിയെ സംബന്ധിച്ച രജിസ്റ്റർ ബുക്ക് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ പിടിച്ചുവെച്ചെന്നുകാട്ടി പരാതി നൽകി. ഉടൻ ഗാന്ധിനഗർ പൊലീസ് രണ്ട് ആശുപത്രികളിലെയും അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.