നന

പൊക്കവിളക്ക് തെളിയാതായിട്ട് മാസങ്ങളായെന്ന് പരാതി ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ കുരിശുംമൂട് ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള പൊക്കവിളക്ക് തെളിയാതായിട്ട് മാസങ്ങളായെന്ന് പരാതി. പഞ്ചായത്ത് നടത്തേണ്ട അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് കാരണമെന്ന് ഡി.വൈ.എഫ്.ഐ വാഴപ്പള്ളി മേഖല കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തി​െൻറ അനാസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐ വാഴപ്പള്ളി മേഖല കമ്മിറ്റി കുരിശുംമൂട്ടില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. യോഗം സി.പി.എം വാഴപ്പള്ളി ലോക്കല്‍ സെക്രട്ടറി സി. സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. ഷാജഹാന്‍, പ്രതീഷ് ബാബു, സൂരജ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. PHOTO:: KTL61 mezhukuthiri കുരിശുമ്മൂട് ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള പൊക്കവിളക്ക് പ്രകാശിക്കാത്തതിനെതിരെ ഡി.വൈ.എഫ്.ഐ വാഴപ്പള്ളി മേഖല കമ്മിറ്റി നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.