KTL13

കാരുണ്യസ്പർശമായി എൻ.എസ്.എസ് യൂനിറ്റും ജനമൈത്രി പൊലീസും എരുമേലി: അടച്ചുറപ്പില്ലാത്ത വീട്ടിൽ ഒറ്റക്ക് താമസിച്ച തുമരംപാറയിലെ നിഷയുടെ വീടിന് സുരക്ഷിത വാതിലും ടോയ്‌ലറ്റ് നവീകരണവും നടത്തി എരുമേലി എം.ഇ.എസ് കോളജ് എൻ.എസ്.എസ് യൂനിറ്റും എരുമേലി ജനമൈത്രി പൊലീസും മാതൃകയായി. മണിമല സി.ഐ ടി.ഡി. സുനിൽ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എരുമേലി പൊലീസ് സബ് ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വി.ജി. ഹരീഷ് കുമാർ ആമുഖപ്രസംഗം നടത്തി. എം.ഇ.എസ് കോളജ് എരുമേലി കോമേഴ്സ് വിഭാഗം അസി. പ്രഫസർ ഷെർലി ജേക്കബ് ആശംസ നേർന്നു. എരുമേലി സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്ന് ജനമൈത്രി പൊലീസ്, എം.ഇ.എസ് കോളജ് എൻ.എസ്.എസ് യൂനിറ്റ്, എരുമേലി എസ്.ഐ ജർലിൻ വി. സ്കറിയ, എരുമേലി എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ എം.എൻ. മാഹിൻ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. എൻ.എസ്.എസ് യൂനിറ്റ് പ്രോഗ്രാം ഓഫിസർ വി.ജി. ഹരീഷ് കുമാർ, ഷേർലി ജേക്കബ്, വളൻറിയർ സെക്രട്ടറിമാരായ ശരച്ഛന്ദ്രൻ, എം.ജെ. ജോബിനമോൾ, മുഹമ്മദ് നൗഫൽ, അൻസിയ, ആഷിക് അഷറഫ് തുടങ്ങിയവർ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി ട്രിപ് മുടങ്ങി; എം.സി റോഡിൽ യാത്രാക്ലേശം രൂക്ഷം കുറവിലങ്ങാട്: കെ.എസ്.ആർ.ടി.സി ബസുകൾ ട്രിപ് മുടക്കിയതോടെ എം.സി റോഡിൽ യാത്രാക്ലേശം രൂക്ഷം. വിദ്യാർഥികൾ മണിക്കൂറുകൾ കാത്തുനിന്നാണ് സ്കൂളിലേക്കും തിരികെ വീട്ടിലേക്കും മടങ്ങുന്നത്. കഴിഞ്ഞദിവസം രാവിലെയും വൈകീട്ടും മൂന്ന് സർവിസ് വീതം കെ.എസ്.ആർ.ടി.സി നടത്തിയില്ല. വൈകീട്ട് ആറിനുശേഷവും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ വിദ്യാർഥികൾ ഉണ്ടായിരുന്നു. ഇതോടെ, രക്ഷിതാക്കൾ പരിഭ്രാന്തരായി. വിവരമറിഞ്ഞ് സ്കൂൾ അധികൃതർ വാഹനങ്ങൾ ഏർപ്പാടാക്കിയാണ് വിദ്യാർഥികളെ വീട്ടിലെത്തിച്ചത്. ഗ്രാമീണമേഖലയിലെ സർവിസുകൾ വെട്ടിക്കുറച്ച കെ.എസ്.ആർ.ടി.സിയുടെ നടപടിയാണ് തിരിച്ചടിയായത്. വരുമാനം കുറവുള്ള സർവിസുകൾ കൂട്ടത്തോടെ നിർത്തലാക്കാനുള്ള തീരുമാനം പ്രതിസന്ധി രൂക്ഷമാക്കി. എം.സി റോഡിൽ പട്ടിത്താനം, വെമ്പള്ളി, കാളികാവ്, കുര്യനാട്, ചീങ്കല്ലേൽ എന്നിവടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദീർഘദൂര ബസുകൾക്ക് സ്റ്റോപ്പില്ലാത്തതുമൂലം കുര്യനാട്, കാളികാവ് സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ അമിത തുക നൽകി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണം. മണിക്കൂറുകളുടെ ഇടവേളകളിൽ അപൂർവമായി വരുന്ന ഓർഡിനറി ബസുകളാണ് മറ്റൊരുമാർഗം. എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ എണ്ണം കുറവായതാണ് പ്രശ്നങ്ങൾക്ക് കാരണം. രണ്ടുവർഷം മുമ്പ് കോട്ടയം--കൂത്താട്ടുകുളം, കോട്ടയം--കടുത്തുരുത്തി പാതകളിൽ കൂടുതൽ ഓർഡിനറി സർവിസ് ആരംഭിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽഏ ഇതിനുശേഷം സർവിസുകളുടെ എണ്ണം കുറയുകയല്ലാതെ പുതിയ ത് ആരംഭിച്ചില്ല. പിറവം, കൂത്താട്ടുകുളം എന്നിവടങ്ങളിൽ ഡിപ്പോകൾ പ്രവർത്തനം ആരംഭിച്ചെങ്കിലും സർവിസുകളുടെ എണ്ണം കൂടിയില്ല. എം.സി റോഡിൽ സർവിസ് ക്രമീകരിക്കാൻ ഇരു ഡിപ്പോയിലേക്കും കോട്ടയത്തുനിന്ന് ബസ് നൽകിയിരുന്നു. ഇവയിൽ ഭൂരിഭാഗവും മറ്റു റൂട്ടുകളിലാണ് ഓടുന്നത്. സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ് ബസുകൾ എല്ലാ സ്റ്റോപ്പുകളിലും നിർത്താറില്ല. അതിനാൽ യാത്രക്കാർക്ക് കാര്യമായ പ്രയോജനവും ലഭിക്കുന്നില്ല. കോട്ടയത്തുനിന്ന് കൂത്താട്ടുകുളം, ഉഴവൂർ, രാമപുരം, വെളിയന്നൂർ, ഇലഞ്ഞി ഭാഗങ്ങളിലേക്ക് കൂടുതൽ സർവിസ് ആരംഭിക്കണം. രാവിലെ എട്ടിനും ഒമ്പതിനുമിടയിലും വൈകുന്നേരം 3.30-നും 4.30-നുമിടയിൽ രണ്ട് സർവിസ് വീതമെങ്കിലും കൂത്താട്ടുകുളത്തിനും ഏറ്റുമാനൂർക്കുമിടയിൽ കെ.എസ്.ആർ.ടി.സി നടത്തണമെന്ന ആവശ്യം ശക്തമാണ്. കുറവിലങ്ങാട് ദേവമാത കോളജ്, സ​െൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, കുര്യനാട് സ​െൻറ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എയും കുറിച്ചിത്താനം, മോനിപ്പിള്ളി, കുറവിലങ്ങാട് മേഖലയിലെ ബസ് പാസഞ്ചേഴ്സ് അസോസിയേഷനും നിവേദനം വകുപ്പുതലത്തിൽ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.