കോട്ടയം: വിജയപുരം പഞ്ചായത്തിലെ നട്ടാശേരി--കീഴ്കുന്ന് റോഡിലെ എലിപുലിക്കാട്ട് പാലം അപകടാവസ്ഥയിൽ. ശനിയാഴ്ച വൈകീട്ട് 6.15ന് പാലത്തിൽ ഗർത്തം രൂപപ്പെട്ടതാണ് അപകടഭീതി വർധിപ്പിച്ചത്. വിജയപുരം പഞ്ചായത്ത് നിവാസികളെ കൂടാതെ പാറമ്പുഴ, നട്ടാശേരി, തിരുവഞ്ചൂർ പ്രദേശത്തുകാരും നഗരം ചുറ്റാതെ ഏറ്റുമാനൂർ പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും ആശ്രയിക്കുന്ന പ്രധാന റോഡിലെ പാലമാണിത്. ടി.പി. രാമകൃഷ്ണൻ മന്ത്രിയായിരിക്കെ 25 വർഷം മുമ്പാണ് പാലം പണി പൂർത്തീകരിച്ചത്. പാലം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. കാറും ഒാേട്ടായും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് കോട്ടയം: കാറും ഒാേട്ടായും കൂട്ടിയിടിച്ച് ഡ്രൈവറും വനിത മാധ്യമപ്രവർത്തകരും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവെര മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് പ്രഥമശുശൂഷ നൽകി വിട്ടയച്ചു. ശനിയാഴ്ച പുലർച്ച 1.30ന് നീലിമംഗലം പാലത്തിലാണ് അപകടം. ഏറ്റുമാനൂരിൽനിന്ന് വരുകയായിരുന്ന പാലാ സ്വദേശികൾ സഞ്ചരിച്ച കാറും ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയ വനിത മാധ്യമപ്രവർത്തർ സഞ്ചരിച്ച ഒാേട്ടായും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എം.സിറോഡിൽനിന്ന് ആറ്റുതീരത്തേക്ക് ഉരുണ്ട ഓട്ടോ ഇടറോഡിെൻറയും സമീപത്തെ കെട്ടിടത്തിെൻറയും ഇടയിൽ തങ്ങിനിന്നത് രക്ഷയായി. ബലക്ഷയത്തെത്തുടർന്ന് പുതിയ പാലം അടിച്ചിട്ടിരിക്കുന്നത് അറിയാതെ ഏറ്റുമാനൂർ ഭാഗെത്തത്തിയ കാറാണ് അപകടത്തിന് ഇടയാക്കിയത്. അടുത്തെത്തിയപ്പോൾ പഴയ പാലത്തിലേക്ക് വെട്ടിച്ചിറക്കിയതാണ് അപകടകാരണം. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.