കാട്ടാന ആക്രമണം: മരിച്ച യുവതിയുടെ വീട്​ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവതിയുടെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. തിങ്കളാഴ്ച കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ ബേബി (24) എന്ന അന്ധയുവതിയുടെ വീടാണ് സന്ദർശിച്ചത്. രാവിലെ എേട്ടാടെ കാന്തല്ലൂർ പഞ്ചായത്തിലെ കുണ്ടകാട്ടിലുള്ള യുവതിയുടെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടി ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. യുവതിയുടെ മാതാവ് കാട്ടാനയുടെ ആക്രമണത്താൽ ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഉമ്മൻ ചാണ്ടിയുടെ സന്ദർശന സമയത്തും അര കി.മീ. ദൂരത്തിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ജൂണിൽ സമ്പൂർണ വൈദ്യുതീകരണത്തിനായി ഒള്ളവയൽ ആദിവാസി കോളനികളിലേക്ക് ലൈൻ വലിക്കുന്നതിനിെട പോസ്റ്റ് മറിഞ്ഞുവീണ് മരിച്ച ചുരക്കുളം ആദിവാസി കോളനിയിലെ തങ്കരാജി​െൻറ പിതാവ് ചടയനെയും കണ്ടാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.