വണ്ടിപ്പെരിയാർ: തോട്ടം മേഖലയിൽ സ്ഥിരമായി നായാട്ട് നടത്തുന്ന സംഘത്തിൽെപട്ട ഒരാളെ പൊലീസ് പിടികൂടി. അണക്കര ചേമ്പുംകണ്ടം പുളിഞ്ചോട്ടിൽ ബിനുവിനെയാണ് (42) വണ്ടിപ്പെരിയാർ എസ്.ഐ ബജിത്ത് ലാലും സംഘവും പിടികൂടിയത്. മേഖലയിൽ നായാട്ട് നടക്കുന്നതുസംബന്ധിച്ച് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. മൗണ്ട്, സത്രം മേഖലകൾ കേന്ദ്രികരിച്ചായിരുന്നു ഇവർ നായാട്ട് നടത്തുന്നത്. സത്രം പ്രദേശത്തെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ബിനു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കേസിലെ പ്രതികളിൽ ഒരാളായ ബിനുവിനെക്കുറിച്ച് വിവരം ലഭിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വണ്ടന്മേട് സ്വദേശി കൂട്ടുപ്രതി ഒളിവിലാണ്. നായാട്ടിന് ഇവർ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വനം വകുപ്പിെൻറ സാന്നിധ്യം കുറഞ്ഞ മേഖലകൾ കേന്ദ്രീകരിച്ച് നായാട്ട് സംഘങ്ങൾ സജീവമാണ്. പരിശീലനം നൽകിയ വേട്ടനായ്ക്കളെയും സംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.