ചാൻസലേഴ്സ്​ കൗൺസിൽ: ഗവർണറും വിദ്യാഭ്യാസ മന്ത്രിയും ഇന്ന് എം.ജിയിൽ

കോട്ടയം: ഗവർണർ ജസ്റ്റിസ് പി. സദാശിവം സംസ്ഥാനത്തെ വൈസ്ചാൻസലർമാരെ ഉൾപ്പെടുത്തി രൂപവത്കരിച്ച ചാൻസലേഴ്സ് കൗൺസിലി​െൻറ മൂന്നാമത് യോഗം വെള്ളിയാഴ്ച മഹാത്മാഗാന്ധി സർവകലാശാലയിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിർണായക തീരുമാനങ്ങൾക്ക് യോഗം വേദിയാകും. സർവകലാശാലകളുടെ ഗുണനിലവാരം ഉയർത്തുന്നത് മുൻനിർത്തിയുള്ള ആശയവിനിമയം ചാൻസലേഴ്സ് കൗൺസിൽ ലക്ഷ്യമിടുന്നു. രാവിലെ 10ന് സിൻഡിക്കേറ്റ് ഹാളിൽ ഗവർണർ പി. സദാശിവം അധ്യക്ഷതവഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സംസാരിക്കും. തുടർന്ന് വൈസ്ചാൻസലർമാർ അതത് സർവകലാശാലകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കും. ഗവർണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവർ പങ്കെടുക്കും. യോഗം ഉച്ചക്ക് ഒന്നിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.